| Friday, 12th April 2019, 12:09 pm

മോദിയെക്കുറിച്ചുള്ള ഇമ്രാന്‍ഖാന്റെ അഭിപ്രായം എല്ലാവര്‍ക്കുമറിയാം; ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഭിപ്രായത്തെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചു; മഹമ്മൂദ് ഖുറേഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നല്‍കുന്ന പ്രത്യേക സംവരണത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാമെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചതാണെന്നും പാക് വിദേശ കാര്യ മന്ത്രി മഹമ്മൂദ് ഖുറേഷി. സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി വീണ്ടും അധികാരത്തിലെത്തുന്നത് പാക്കിസ്ഥാന്‍ -ഇന്ത്യാ ഉഭയകക്ഷി ബന്ധത്തിന് ഗുണം ചെയ്യുമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖുറേഷിയുടെ മറുപടി.

മോദിയെ ക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്ത് പറഞ്ഞത് റെക്കോര്‍ഡ് ചെയിതിട്ടുണ്ടെന്നും എല്ലാവര്‍ക്കും മോദിയെക്കുറിച്ചുള്ള ഇമ്രാന്‍ഖാന്റെ അഭിപ്രായം അറിയാമെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയിയെ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നും ഖുറേഷി പറഞ്ഞു.

വിദേശ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ഖാന്റെ പ്രസ്താവന. ഇതിന് പിന്നാലെ പാക്കിസ്ഥാനില്‍ നിന്നടക്കം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

സെനറ്റ് സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ സെനറ്റേര്‍സ് പ്രധാനമന്ത്രിയുെട പ്രസ്താവനയെ വിമര്‍ശിച്ചതായി പാക്കിസ്താന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാകിസ്താന് മോദി അപകടകാരിയാണ് എന്ന് പറഞ്ഞായിരുന്നു സെനറ്റില്‍ വിമര്‍ശനം ഉയര്‍ന്നത്.

ഇന്ത്യ ഒരു സാഹസത്തിന് തയ്യാറായിരിക്കുകയാണെന്ന് ഖുറേഷി പറയുമ്പോള്‍ പിന്നെ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മോദി ജയിക്കുമെന്ന് ഖാന്‍ പറഞ്ഞത്? പിപിപി സെനറ്റര്‍ ഷെറി റഹ്മാന്‍ പറഞ്ഞു. ഒരു രാജ്യം മറ്റ് രാജ്യവുമായി സൗഹൃദത്തിലായിരിക്കണം അത് വ്യക്തിയുടെ അടിസ്ഥാനത്തിലായിരിക്കരുതെന്ന് പറഞ്ഞായിരുന്നു അയാള്‍ പ്രസ്താവന അവസാനിപ്പിച്ചത്.

We use cookies to give you the best possible experience. Learn more