ലാഹോര്‍: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ ആഗസ്റ്റ് 18 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് (പി.ടി.ഐ.) ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിച്ചത്.
ജൂലൈ 25 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പി.ടി.ഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ പി.ടി.ഐ അന്നുമുതല്‍ ശ്രമിച്ചുവരികയാണ്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിരിക്കണമെന്ന നിര്‍ദ്ദേശം ഇമ്രാന്‍ മുന്നോട്ട് വച്ചതായാണ് സൂചന. ചടങ്ങിലേക്കു വിദേശനേതാക്കളെയും താരങ്ങളെയും ക്ഷണിക്കേണ്ടതില്ലെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ALSO READ: യുവതിയെ ബലാത്സംഗം ചെയ്തുവെന്നാരോപണം; കേന്ദ്രമന്ത്രിക്കെതിരെ കേസ്
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള വിദേശനേതാക്കളെയും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളെയും ക്ഷണിക്കാന്‍ പി.ടി.ഐ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ധൂര്‍ത്ത് ഒഴിവാക്കാന്‍ ലളിതമായ ചടങ്ങു മതിയെന്ന് ഇമ്രാന്‍ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച ചേരുന്ന പി.ടി.ഐ പാര്‍ലമെന്ററി യോഗത്തിനുശേഷം ഇമ്രാനെ പാര്‍ലമെന്ററി നേതാവായി പ്രഖ്യാപിക്കും. ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്കും നാമനിര്‍ദേശം ചെയ്യും. 116 സീറ്റാണ് പി.ടി.ഐ പൊതുതെരഞ്ഞെടുപ്പില്‍ നേടിയത്. 180 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പി.ടി.ഐ അവകാശപ്പെടുന്നത്.
WATCH THIS VIDEO: