| Monday, 1st October 2018, 11:12 am

മുംബൈ ഭീകരാക്രണക്കേസിലെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വേദി പങ്കിട്ട് ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മുബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ ഹാഫിസ് സയ്യിദുമായി വേദിപങ്കിട്ട് പാക്കിസ്ഥാനിലെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിലെ മന്ത്രി നൂറുല്‍ ഹഖ് ഗ്വാദ്രി.

ഇന്നലെ ഇസ്‌ലാമാബാദില്‍ ദിഫ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ആള്‍ പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ ഹാഫിസ് സയ്യിദിനൊപ്പം മന്ത്രി വേദിപങ്കിട്ടത്.

പരിപാടി നടക്കുന്ന വേദിയില്‍ കെട്ടിയ ബാനറില്‍ “പാക്കിസ്ഥാന്റെ പ്രതിരോധം” എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ് എന്ന് വ്യക്തമാകുന്നുണ്ട്. കാശ്മീര്‍, ഇന്ത്യ ഭീഷണികളും മറ്റും കോണ്‍ഫറസന്‍സില്‍ ചര്‍ച്ചയായതായാണ് അറിയുന്നത്.

പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധത അവരുടെ ഒൗദ്യോഗിക നയത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ അസംബ്ലിയില്‍ സംസാരിക്കവേ കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പറഞ്ഞിരുന്നു.


യുവാവുമായി പ്രണയം; 15 കാരിയെ രക്ഷിതാക്കള്‍ ചുട്ടുകൊന്നു


മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്കെല്ലാം തക്കശിക്ഷ തന്നെ ലഭിച്ചു. പക്ഷേ അതിന്റെ സൂത്രധാരനായ ഹാഫിസ് സയ്യിദ് ഇപ്പോഴും പാക്കിസ്ഥാനില്‍ സൈ്വര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സുഷ്മ സ്വരാജ് പറഞ്ഞിരുന്നു.

പാക്കിസ്ഥാനുമായി നിശ്ചയിച്ചിരുന്ന സമാധാന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ജമ്മുകാശ്മീരില്‍ ഭീകരര്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊട്ടുപോയി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലും ബി.എസ്.എഫ് ജവാന്റെ തലയറുത്ത സംഭവത്തിലും പ്രതിഷേധിച്ചായിരുന്നു സമാധാന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങിയത്.

എന്നാല്‍ ഇന്ത്യയുടെ നടപടി ധിക്കാരപരമാണെന്ന് പറഞ്ഞായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more