| Thursday, 20th September 2018, 2:26 pm

'സമാധാന ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ് മോദി സാഹബ്'; പ്രധാനമന്ത്രിയ്ക്ക് കത്തുമായി ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കത്തില്‍ ഇമ്രാന്‍ മോദിയെ അറിയിച്ചു. മോദി സാഹബ് എന്നാണ് കത്തില്‍ പ്രധാനമന്ത്രിയെ ഇമ്രാന്‍ അഭിസംബോധന ചെയ്തത്.

“പാകിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ അനിഷേധ്യമായ ഒരു സൗഹൃദം അത്യാവശ്യമാണ്. നമ്മുടെ ഭാവി തലമുറയ്ക്കും , ജനങ്ങള്‍ക്കും വേണ്ടി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതാണ്. ജമ്മു കാശ്മീര്‍ തര്‍ക്കം ഉള്‍പ്പടെയുള്ളവ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്”- എന്നാണ് ഇമ്രാന്‍ ഖാന്‍ കത്തില്‍ സൂചിപ്പിക്കുന്നത്.


ALSO READ: “പെണ്ണിന്റെ യോനിഭാഗം മറയ്ക്കപ്പെടേണ്ടതാണ്, പ്രദര്‍ശിപ്പിക്കാനുള്ളതല്ല”; ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഷിംന അസീസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത പെണ്‍കുട്ടിയ്ക്ക് നേരേ സൈബര്‍ ആക്രമണം


ആദ്യ ഘട്ടത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തട്ടെയെന്നാണ് കത്തിലുള്ളത്. ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമാ സ്വരാജും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോര്‍ക്കില്‍ എത്തുന്നുണ്ട്.

എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പട്ടാളക്കാരനെ പാകിസ്ഥാന്‍ സൈന്യം കഴുത്തറുത്ത് കൊന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ഇമ്രാന്‍ ഖാന്റെ കത്ത് ചര്‍ച്ചയാകുന്നത്.

We use cookies to give you the best possible experience. Learn more