'മോദി ആരംഭിച്ചു ഞങ്ങള്‍ പൂര്‍ത്തീകരിക്കും'; ഇന്ത്യയിലേക്കുള്ള എല്ലാ പാതകളും അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് പാക് മന്ത്രി
Kashmir Turmoil
'മോദി ആരംഭിച്ചു ഞങ്ങള്‍ പൂര്‍ത്തീകരിക്കും'; ഇന്ത്യയിലേക്കുള്ള എല്ലാ പാതകളും അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് പാക് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 8:59 pm

ന്യൂദല്‍ഹി: ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കം എല്ലാ പാതകളും അടച്ചു പൂട്ടുന്ന കാര്യം പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് പാക് മന്ത്രി ഫവാദ് ഹുസൈന്‍. അഫ്ഗാനിസ്താനിലേക്ക് പാകിസ്താനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതും പരിഗണനയിലുണ്ടെന്ന് ഹുസൈന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈന്‍ ഇക്കാര്യം അറിയിച്ചത്.

മോദി ആരംഭിച്ചു ഞങ്ങള്‍ പൂര്‍ത്തീകരിക്കും എന്ന് ഹാഷ് ടാഗോടു കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ‘ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണ്ണമായും അടച്ചിടുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണ്. അഫ്ഗാനിസ്താനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ പാകിസ്താന്റെ റോഡുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഈ തീരുമാനങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും’ ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാകിസ്താന്‍ തുറന്നിരുന്നത്.