|

ഇനി പാകിസ്ഥാനെ ഇമ്രാന്‍ ഖാന്‍ നയിക്കും; സത്യപ്രതിജ്ഞ ആഗസ്റ്റ് 11 ന് 

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെഷവാര്‍: പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന തെഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ ദ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകള്‍ വേണം. അതിനായി ഇപ്പോള്‍ മറ്റ് സ്വതന്ത്രരുമായും ചെറു പാര്‍ട്ടികളുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.


ALSO READ: ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡയറക്ടര്‍


പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് മുമ്പ് പ്രധാനമന്ത്രിയായി ഇമ്രാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പി.ടി.ഐ വക്താവ് ഫൈസല്‍ ജാവേദ് ഖാന്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ പാര്‍ട്ടിക്ക് 64 സീറ്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുമാണ് ലഭിച്ചത്.

നാഷണല്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പി.ടി.ഐ അധികാരം പിടിച്ചിരുന്നു. ഇവിടത്തെ മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം  ബാലറ്റ് കടലാസുകളും വോട്ടുപെട്ടികളും ഉപേക്ഷിച്ച നിലയില്‍ തെരുവില്‍ കണ്ടെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

Video Stories