| Tuesday, 4th December 2018, 6:53 pm

ആണവായുധം കൈവശമുള്ള രാജ്യങ്ങള്‍ തമ്മിലൊരു യുദ്ധത്തിന് സാധ്യതയില്ല; വേണ്ടത് സമവായ ചര്‍ച്ചയെന്നും ഇമ്രാന്‍ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: യുദ്ധമല്ല സമവായ ചര്‍ച്ചകളാണ് കശ്മീര്‍ പ്രശ്നപരിഹാരത്തിന് ആവശ്യമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മിലൊരു യുദ്ധത്തിന് ഒരിക്കലും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി സൗഹൃദപരവും സമാധാനപരവുമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന്റെ തിരക്കു കാരണം സൗഹൃദനീക്കത്തിനുള്ള സാഹചര്യം ഉണ്ടായില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Read Also : ഇ.വി.എം കൊണ്ടു പോയത് നമ്പറില്ലാത്ത സ്വകാര്യ വാഹനത്തില്‍; തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ പരാതിയുമായി കോണ്‍ഗ്രസ്

2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിങും ഒരു സമ്മേളനത്തിനിടയില്‍ തന്നോടു പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.

ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ സഹായകമായ രണ്ടോ മൂന്നോ മാര്‍ഗങ്ങള്‍ മുന്നോട്ടു വെയ്ക്കാനാകും.
സര്‍ക്കാരും സൈന്യവും ഒരേ തൂവല്‍പക്ഷികളാണെന്നും സര്‍ക്കാര്‍ തീരുമാനങ്ങളെ സൈന്യം എല്ലാതരത്തിലും പിന്താങ്ങുന്നുവെന്നും വിദേശകാര്യനയരൂപീകരണത്തില്‍ സൈന്യത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുക്കാനാണ് തീരുമാനമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more