ലഹോര്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
കശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നവര്‍ക്കും അവിടെ സമാധാനത്തിനും ജനവികസനത്തിനും വേണ്ടി വഴിയൊരുക്കുന്നവര്‍ക്കുമാണ് അതിനുള്ള അര്‍ഹതയെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍ എത്തിയത്.
“”സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനല്ല. കശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നവര്‍ക്കും അവിടെ സമാധാനത്തിനും ജനവികസനത്തിനും വേണ്ടി വഴിയൊരുക്കുന്നവര്‍ക്കുമാണ് അതിനുള്ള അര്‍ഹത””- അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിച്ചതും ഇന്ത്യന്‍ വൈമാനികനെ ഇന്ത്യക്ക് കൈമാറിയതും ഇമ്രാന്‍ ഖാന്റെ നിര്‍ണ്ണായക നീക്കമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് സമാധാനത്തിലുള്ള നൊബേല്‍ നല്‍കണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കുന്നതിനെ അനുകൂലിച്ചും പരിഹസിച്ചും ട്വീറ്റുകളും വന്നിരുന്നു. ഇമ്രാന്‍ ഖാന് നൊബേല്‍ നല്‍കണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണിതെന്നായിരുന്നു മറുഭാഗം പറഞ്ഞത്.