| Sunday, 27th June 2021, 4:06 pm

ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ചത് ഇമ്രാന്‍ ഖാന്റെ നാക്കുപിഴയെന്ന് പാക് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: അല്‍ ഖ്വയ്ദ തലവന്‍ ബിന്‍ ലാദനെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രക്തസാക്ഷിയെന്ന് വിളിച്ചത് നാക്കുപിഴയാണെന്ന് പാക് മന്ത്രി ഫവാദ് ചൗധരി.

പാകിസ്ഥാന്‍ ബിന്‍ ലാദനെ തീവ്രവാദിയായി തന്നെയാണ് കാണുന്നതെന്നും അല്‍ ഖ്വയ്ദ ഒരു ഭീകര സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷമായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ പാര്‍ലമന്റില്‍ സംസാരിക്കവേയാണ് ഇമ്രാന്‍ ഖാന്‍ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്.

അമേരിക്കക്കാര്‍ വന്ന് അബാട്ടാബാദില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്നും ലാദനെ രക്തസാക്ഷിയാക്കിയെന്നുമായിരുന്നു ഇമ്രാന്റെ പരാമര്‍ശം.

ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സഖ്യരാഷ്ട്രമായ അമേരിക്ക തങ്ങളോട് ആലോചിക്കാതെ രാജ്യത്ത് കടന്ന് ഒസാമ ബിന്‍ ലാദനെ വധിച്ചെന്നും ഇത് വലിയ അപമാനമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Imran Khan’s remark calling Osama bin Laden ‘martyr’ was ‘slip of tongue’, says Pak minister

We use cookies to give you the best possible experience. Learn more