പുല്‍വാമ: പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് തെളിവില്ലാതെ; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍
Pulwama Terror Attack
പുല്‍വാമ: പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് തെളിവില്ലാതെ; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th February 2019, 1:56 pm

 

ഇസ്‌ലാമാബാദ്: പുല്‍വാമ സംഭവത്തില്‍ മൗനം വെടിഞ്ഞ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമത്തിനു പിന്നില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന ആരോപണം തള്ളിയ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ സ്ഥിരത കൈവരിക്കാനായി നീങ്ങുമ്പോള്‍ എന്തിനാണ് ഇത്തരമൊരു ആക്രമണം നടത്തുന്നതെന്ന ചോദ്യമുയര്‍ത്തുകയും ചെയ്തു.

” സ്ഥിരതയ്ക്കുവേണ്ടി നീങ്ങുന്ന വേളയില്‍ പാക്കിസ്ഥാന്‍ എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെങ്ങനെ പാക്കിസ്ഥാന് നേട്ടമാകും?” അദ്ദേഹം ചോദിക്കുന്നു.

Also read:ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി; അനുബന്ധ കുറ്റപത്രം കോടതി മടക്കി, പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിച്ചില്ല

“ഭാരത സര്‍ക്കാറിനുവേണ്ടിയാണ് ഞാനീ പ്രസ്താവന നടത്തുന്നത്. ഒരു തെളിവുമില്ലാതെ നിങ്ങള്‍ പാക്കിസ്ഥാന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

തിരിച്ചടിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.