| Saturday, 18th August 2018, 11:40 am

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ 22 മത് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു.

വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 176 ഇമ്രാനെ പേര്‍ പിന്തുണച്ചിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാന്‍ ഖാന്‍ എത്തിച്ചേര്‍ന്നത്.


ALSO READ: മുഖ്യമന്ത്രി ദുരഭിമാനം കാണിക്കേണ്ട സമയമല്ല; രക്ഷാപ്രവര്‍ത്തനത്തിനാണ് സൈന്യത്തിന്റെ സഹായം, അല്ലാതെ പട്ടാള ഭരണത്തിനല്ല: രമേശ് ചെന്നിത്തല


പാകിസ്ഥാന്‍ മുസ്‌ലീം ലീഗ് നവാസിന്റെ സ്ഥാനാര്‍ഥി ഷഹബാസ് ഷരീഫിന് 96 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജൂലായ് 25ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുനടന്ന 270 സീറ്റില്‍ 116 സീറ്റ് നേടി പി.ടി.ഐ. ഏറ്റവും വലിയ കക്ഷിയായിരുന്നു.

അതേസമയം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം നവജ്യോത് സിംഗ് സിദ്ധുവും സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

We use cookies to give you the best possible experience. Learn more