| Friday, 3rd August 2018, 8:56 am

ഇമ്രാന്‍ ഖാന്‍ മഹാനായ നേതാവ്; പാകിസ്താന്‍ പ്രധാനമന്ത്രി സത്യപ്രതിഞ്ജ ചടങ്ങിനുള്ള ക്ഷണം സ്വീകരിച്ച് നവ്‌ജ്യോത് സിദ്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്താന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന ഇമ്രാന്‍ ഖാന് അഭിനന്ദനവര്‍ഷവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിദ്ദു. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ക്ഷണം സ്വീകരിച്ച വിവരം വ്യക്തമാക്കിയ പത്രസമ്മേളനത്തിലാണ് സിദ്ദു ഇമ്രാന്‍ ഖാന്‍ മഹാനായ നേതാവാണെന്ന് പറഞ്ഞത്.

ഇമ്രാന്‍ ഖാന്‍ ചടങ്ങിനു ക്ഷണിച്ചത് വലിയ അംഗീകാരമായാണ് താന്‍ കണക്കാക്കുന്നതെന്ന് പറഞ്ഞ സിദ്ദു ക്രിക്കറ്റ് കാലത്തെ ഓര്‍മ്മകള്‍ കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ക്കൊണ്ട് മൂടിയത്.

1983 മുതല്‍ തന്നെ അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധമാണുള്ളതെന്നും ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തു തന്നെ ഇമ്രാന്‍ ഖാന്‍ മികച്ചൊരു നേതാവാണെന്ന് തെളിയിച്ചിരുന്നെന്നും സിദ്ദു പറഞ്ഞു.


ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്; കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന


മികച്ച നേതാക്കള്‍ ജനങ്ങളോട് തങ്ങളെ വിശ്വസിക്കണമെന്ന് ആവശ്യപ്പെടുകയല്ല തന്റെ പ്രവര്‍ത്തികളിലൂടെ ആ വിശ്വാസം നേടിയെടുക്കുകയാണ് ചെയ്യുകയെന്ന് പറഞ്ഞ സിദ്ദു ഇമ്രാന്‍ ഖാന്‍ അത്തരത്തിലുള്ള നേതാവാണെന്നായിരുന്നു സമ്മേളനത്തില്‍ പറഞ്ഞത്.

പാകിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരായ വസീം അക്രത്തെയും വാഖാര്‍ യൂനസിനെയുമെല്ലാം ആ നിലയിലെത്തിച്ചത് ഇമ്രാന്‍ ഖാനായിരുന്നുവെന്ന് സിദ്ദു വ്യകതമാക്കി. ഇന്‍സാം ഉള്‍ ഹഖിനെ ലോകകപ്പിന്റെ ഹീറോയാക്കിയതും ഇമ്രാന്‍ ഖാനെണെന്നും സിദ്ദു പറഞ്ഞു.

“സാധാരണ മനുഷ്യരില്‍ നിന്നും അസാധാരണ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍.”


അസം പൗരത്വ നിര്‍ണയം; കുടിയേറ്റക്കാരായ അദ്വാനിയേയും ബിപ്ലബിനേയും നാടുകടത്തുമോ?; ബി.ജെ.പി നേതാക്കളോട് സോഷ്യല്‍മീഡിയ


പ്രതിസന്ധിഘട്ടങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ഇമ്രാന്‍ ഖാന്‍. പുറത്താകലിന്റെ വക്കിലെത്തിയ ടീമിനെയാണ് ഇമ്രാന്‍ ഖാന്‍ പിടിച്ചുയര്‍ത്തി ലോകകപ്പ് നേടിയെടുത്ത് ചരിത്രം സൃഷ്ടിച്ചത്. സിദ്ദു മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു.

“അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ നോക്കു. ഒരൊറ്റ സീറ്റ് മാത്രം നേടിയ നാളുകളും മരണത്തെ മുഖാമുഖം കണ്ട നാളുകളുമുണ്ടായിരുന്നു എന്നാലിന്ന് അദ്ദേഹം എവിടെയെത്തി നില്‍ക്കുന്നുവെന്ന് നോക്കൂ.”

ഇന്ത്യ – പാകിസ്ഥാന്‍ ബന്ധത്തിലും ഇമ്രാന്‍ ഖാന്റെ വരവോടെ വലിയ പുരോഗതി നേടാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സിദ്ദു പറഞ്ഞു.

We use cookies to give you the best possible experience. Learn more