ന്യൂദല്‍ഹി: ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഹറാമി’യുടെ ട്രയിലര്‍ പുറത്ത്. മുംബൈ നഗരത്തിലെ പോക്കറ്റടി സംഘത്തിന്റെ തലവനായി ഇമ്രാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മടിരാജുവാണ്.
മുംബൈ നഗരത്തിലെ പോക്കറ്റടിസംഘത്തിലെ ഒരു കൗമാരക്കാരന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നത്.
താന്‍ പോക്കറ്റടിച്ചയാളുടെ അപ്രതീക്ഷിത മരണവും അയാളുടെ മകളോടുള്ള പ്രണയവും അവനെ പോക്കറ്റടി സംഘത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഈ കുട്ടികളുടെ പോക്കറ്റടി സംഘത്തെ നിയന്ത്രിക്കുന്ന ക്രൂരനായ മാഫിയ തലവനായിട്ടാണ് ഇമ്രാന്‍ എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്യാം മടിരാജുതന്നെയാണ്. ഒക്ടോബറില്‍ നടക്കുന്ന ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
#Harami first look pic.twitter.com/dW7EGVDc3Y
— Emraan Hashmi (@emraanhashmi) September 14, 2020
മുംബൈ തെരുവുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരുക്കുമെന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ ആദ്യവാരമാണ് ഹറാമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇമ്രാന്‍ തന്നെയാണ് ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുടി നീട്ടി വളര്‍ത്തി, കണ്ണട വെച്ച ഇമ്രാന്റെ ലുക്ക് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: haraami film trailer out