എല്ലാ പാര്‍ട്ടികളോടും ഈ അവിശ്വാസ പ്രമേയത്തെ തള്ളികളയാന്‍ ഞാന്‍ ആവശ്യപ്പെടുന്നു
ഇന്ന് എങ്ങനെയാണ് പ്രതിപക്ഷം വികസന വിരോധികളാവുന്നതെന്ന് നമ്മള്‍ കണ്ടു.
നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെങ്കില്‍ എന്തിനാണ്് പ്രമേയം കൊണ്ട് വന്നത്? എന്തിനാണ് നിങ്ങള്‍ ഇത് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്?
ഒരു മോദിയെ ഒഴിവാക്കാന്‍ എല്ലാവരും ഒന്നായിരിക്കുകയാണ്
ഞങ്ങള്‍ ഇന്നിവിടെ ഇരിക്കുന്നത് ഞങ്ങള്‍ക്ക് 125 കോടി ഇന്ത്യാക്കാരുടെ പിന്തുണ ഉള്ളത് കൊണ്ടാണ്. ഞങ്ങള്‍ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാനല്ല ഇവിടെ ഇരിക്കുന്നത്.
എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യമാണ് ഞങ്ങളുടെ സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.
18,000 ഗ്രാമങ്ങളില്‍ ഞങ്ങള്‍ വൈദ്യുതി എത്തിച്ചു. അവര്‍ കഴിഞ്ഞ 70 വര്‍ഷമായി ഇരുട്ടിലായിരുന്നു. ഇതില്‍ പല ഗ്രാമങ്ങളും വടക്ക് കിഴക്കന്‍ മേഖലയിലാണ്
ഞങ്ങള്‍ പാവങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറന്ന് കൊടുത്തു. ഇതിന് മുമ്പ് ബാങ്കുകളുടെ വാതില്‍ പാവങ്ങള്‍ക്ക് മുമ്പില്‍ തുറന്നിരുന്നില്ല. പ്രധാന മന്ത്രി ഉജ്ജ്വല യോജന വഴി സ്ത്രീകള്‍ക്ക് പുകവിമുക്തമായ ജീവിതം ലഭിച്ചു. ഇന്ത്യയിലെമ്പാടും ശൗചാലയങ്ങള്‍ റെക്കോര്‍ഡ് വേഗതയില്‍ ഞങ്ങള്‍ നിര്‍മ്മിച്ചു.
പാവങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ആരോഗ്യസേവനം ലഭ്യമാക്കാന്‍ ഞങ്ങള്‍ ആയുഷ്മാന്‍ ഭാരത് പോലെയുള്ള പദ്ധതികള്‍ കൊണ്ടുവന്നു.
ഇന്ത്യന്‍ സമ്പദ്ഘടന മെച്ചപ്പെട്ടു. ആഗോള സമ്പദ്ഘടനയേയും ഇന്ത്യ ശക്തിപ്പെടുത്തുകയാണ്.
കള്ളപ്പണത്തിനെതിരെ ഞങ്ങള്‍ ശക്തമായ പോരാട്ടം തുടരുന്നു. ഇത് എനിക്ക് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയെന്ന് എനിക്കറിയാം.
ഞങ്ങളെ ചോദ്യം ചെയ്യുന്നവര്‍ ചൈനീസ് നയതന്ത്ര്യഞ്ജരുമായി കൂടിക്കാഴ്ച നടത്തുകയാണ്,
2024ല്‍ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് ശക്തി ഉണ്ടാവട്ടെ.
അവിശ്വാസപ്രമേയത്തിലൂടെ വ്യക്തമാകുന്നത് കോണ്‍ഗ്രസിന്റെ വിശ്വാസമില്ലായ്മ
ഭരണഘടന സ്ഥാപനങ്ങളിലും കോണ്‍ഗ്രസിന് അവിശ്വാസം
റാഫേല്‍ ഇടപാട് പ്രതിപക്ഷം വളച്ചൊടിച്ചു. ഇത് രണ്ട് രാജ്യങ്ങള്‍ക്കിടയിലെ സുതാര്യമായ ഉടമ്പടിയാണ്്. തെളിവുകളില്ലാതെ രാജ്യത്തെ തെറ്റ്ദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ്, രാജ്യതാല്പര്യത്തിന് വിരുദ്ധമാണ് ഈ നീക്കം.
പ്രീണനം നടത്തിയല്ല വികസനം നടത്തിയാണ് തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സര്‍ക്കാരാണ് തന്റേത്. തന്നെ മാറ്റാന്‍ ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ മോദി പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം തുടരുകയാണ്. വീ വാണ്ട് ജസ്റ്റിസ് എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നത്.
രാഹുലിനെ പരിഹസിച്ച രീതിയാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ടി.ഡി.പി എം.പിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയാണ്.
പ്രതിപക്ഷത്തിന്റേത് വികസന വിരോധമാണെന്നും, അവിശ്വാസപ്രമേയം തള്ളിക്കളയണമെന്നും മറുപടി പ്രസംഗത്തിൽ മോദി പറഞ്ഞു.
തന്നെ കെട്ടിപിടിച്ച രാഹുലിന്റെ നടപടിയേയും മോദി പരിഹസിച്ചു.
എല്ലാവരും തന്നോട് കസേരയിൽ നിന്ന് ഏഴുന്നേൽ ക്കാൻ പറയുന്നു. എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? ധൃതി കാരണമാണോ തന്റെ ഇരിപ്പിടത്തിലേക്ക് ഓടി വന്നത്
പ്രധാന മന്ത്രി മറുപടി പ്രസംഗത്തിൽ ചോദിക്കുന്നു. ജനാധിപത്യത്തിൽ ധൃതി പാടില്ലെന്നും മോദി കൂട്ടിച്ചേർക്കുന്നുണ്ട്.