ന്യുദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ തിങ്കളാഴ്ച്ച നോട്ടീസ് നല്‍കും. കോണ്‍ ഗ്രസ് ഉള്‍പ്പടെ പ്രതിപക്ഷപാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പു വെച്ചു. മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക് മിശ്രക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷനീക്കം.
ചീഫ് ജസ്റ്റിസിനെതിരേ കൊണ്ടുവരുന്ന ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കാന്‍ 50 എം.പി. മാര്‍ ഒപ്പിട്ട നോട്ടീസാണ് നല്‍കേണ്ടത്. കോണ്‍ഗ്രസ് എം.പിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തുനിന്ന് ആവശ്യത്തിലേറെ എം.പി.മാര്‍ ഒപ്പിട്ടു കഴിഞ്ഞു.
Read Also : കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയില്‍ അനധികൃതമായി ഇടപെടുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ചെലമേശ്വറിന്റെ കത്ത്
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക് മിശ്രയ്ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
ആരോപണങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.