സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത്, യെമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ഖത്തറിനു മുമ്പില്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെയും ഖത്തറില്‍ ബിസിനസ് ചെയ്യുന്നവരെയും ഇത് ബാധിക്കില്ലേ? തീര്‍ച്ചയായും ബാധിക്കും.
Also read ദളിതനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ മുസ്‌ലീം യുവതിയെ ചുട്ടുകൊന്നു
ഭക്ഷ്യമേഖല
മരുഭൂമിയായതുകൊണ്ടുതന്നെ ഇവിടെ കൃഷി വിജയിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഖത്തര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഭക്ഷ്യസുരക്ഷയാണ്. ഇതിനുള്ള ഏക വഴി സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്നു എന്നതായിരുന്നു.
ദിവസവും ഈ അതിര്‍ത്തി വഴി നൂറുകണക്കിന് ലോറികളാണ് ഖത്തറിലേക്ക് ഭക്ഷ്യവസ്തുക്കളുമായി കടന്നുപോകുന്നത്. ഖത്തറിലേക്കെത്തുന്ന ഭക്ഷ്യസാമഗ്രികളുടെ 40%വും ഈ വഴിയെത്തുന്നതാണ്. ഈ അതിര്‍ത്തി അടയ്ക്കുമെന്ന സൗദിയുടെ പ്രഖ്യാപനത്തോടെ ലോറികള്‍ പോകുന്നത് നിലയ്ക്കുകയും ഖത്തറിന് ഭക്ഷണത്തിനായി വ്യോമ, കടല്‍ മാര്‍ഗങ്ങളെ മാത്രം ആശ്രയിക്കേണ്ടിയും വരും.
ഖത്തറിലെ പല പാവപ്പെട്ട കുടുംബങ്ങളും നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ചു വാങ്ങാനായി സൗദിയിലേക്ക് ദിവസം അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ യാത്ര ചെയ്യുന്നവരാണ്. അതിര്‍ത്തി അടയ്ക്കുന്നതോടെ ഇവരും പ്രതിസന്ധിയിലായും.
നിര്‍മ്മാണരംഗം
2022ലെ ലോകകപ്പിന്റെ വേദി ഖത്തറാണ്. ഇതിന്റെ ഒരുക്കങ്ങളുടെ ഭാഗമെന്നോണം ഒരു പുതിയ തുറമുഖവും ഒരു മെട്രോ പ്രോജക്ടും എട്ടു സ്‌റ്റേഡിയങ്ങളുമാണ് ഖത്തറില്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. പ്രധാന നിര്‍മ്മാണ സാമഗ്രികളായ കോണ്‍ക്രീറ്റ്, സ്റ്റീല്‍ എന്നിവ വരുന്നത് കടല്‍മാര്‍ഗവും സൗദിയില്‍ നിന്നും കരമാര്‍ഗവുമാണ്. സൗദി അതിര്‍ത്തി അടയ്ക്കുന്നതോടെ ഭക്ഷ്യസാധനങ്ങളുടെയെന്നപോലെ നിര്‍മ്മാണ സാമഗ്രികളുടെയും വില ഉയരാന്‍ കാരണമാകും.
ഖത്തറിലെ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ അഭാവം പുതിയ നടപടിയോടെ വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനും അതുവഴി കടന്നുപോകുന്നതുമൊക്കെ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കുണ്ടെന്നാണ് സൗദി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 14ദിവസത്തിനുള്ളില്‍ സ്വന്തം പൗരന്മാര്‍ ഖത്തറില്‍ നിന്നു തിരിച്ചെത്തണമെന്നാണ് സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഖത്തര്‍ പൗരന്മാര്‍ക്ക് തിരിച്ചുപോകാനും ഈ സമയം നല്‍കിയിട്ടുണ്ട്.
ഇത്തരമൊരു നിരോധനം ഈജിപ്തും മുന്നോട്ടുവെയ്ക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഖത്തറിലെ നിര്‍മാണ, വൈദ്യ രംഗങ്ങളെ വലിയ തോതില്‍ ബാധിക്കും. ഒരുലക്ഷത്തി എണ്‍പതിനായിരം ഈജിപ്ഷ്യന്‍സാണ് ഖത്തറില്‍ ജീവിക്കുന്നതെന്നാണ് അടുത്തിടെയുള്ള റിപ്പോര്‍ട്ട്. ഇവയില്‍ ഭൂരിപക്ഷവും എഞ്ചിനിയറിങ്, മെഡിസിന്‍, നിര്‍മാണ രംഗങ്ങളില്‍ ജോലി ചെയ്യുന്നരാണ്. ഇവര്‍ തിരിച്ചുപോകേണ്ടിവരികയാണെങ്കില്‍ അത് ഖത്തറിലെ ആഭ്യന്തര, വിദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വാണിജ്യവും വ്യാപാരവും
ഖത്തറിന്റെ റീട്ടെയ്ല്‍ രംഗത്തുള്‍പ്പെടെ ഒട്ടേറെ ഗള്‍ഫ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്റ്റോറുകള്‍ താല്‍ക്കാലികമായെങ്കിലും പൂട്ടേണ്ടിവരും.
You must read this റിയാലിറ്റി ഷോയ്ക്കിടെ ചാനല്‍ അവതാരകനെ കൈകാര്യം ചെ്‌യ്ത് ഷാരൂഖ് ഖാന്‍; നിലത്തിട്ട് വലിച്ചു; വീഡിയോ
വ്യോമരംഗം
ദോഹയില്‍ നിന്നും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചതായി അബുദാബിയുടെ ഇത്തിഹാദ് എയര്‍വെയേസും ദുബൈ എമിറേറ്റ്‌സും അറിയിച്ചിരിക്കുകയാണ്. ഈ നാലുവിമാനങ്ങളും ദിവസം നാലു തവണയാണ് ദോഹയില്‍ നിന്നും തിരിക്കുന്നത്.
ബഡ്ജറ്റ് കാരിയറുകളായ ഫ്‌ളൈ ദുബൈയും എയര്‍ അറേബ്യയും ദോഹയിലേക്കുള്ള റൂട്ട് റദ്ദാക്കിയിട്ടുണ്ട്. ഖത്തറില്‍ നിന്നു പുറത്തേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഖത്തറിന്റെ എയര്‍വെയ്‌സായ ഖത്തര്‍ എയര്‍വെയ്‌സിന് ഇനി തങ്ങളുടെ രാജ്യത്ത് പ്രവേശമുണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.