| Sunday, 1st July 2018, 9:35 am

കടലിലെ ദ്വീപുകളും കരയിലെ മനുഷ്യരും

ഷഫീഖ് താമരശ്ശേരി

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി അറബിക്കടലില്‍ നിരവധി ദ്വീപുകളുണ്ട്. അവിടെ ആയിരക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്നുമുണ്ട്. ജനവാസമുള്ള ഇതിലെ പത്ത് ദ്വീപുകളും അല്ലാത്ത 26 ദ്വീപുകളും ചേര്‍ന്നാണ് ലക്ഷദ്വീപ് എന്ന പേരിലറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും കേരളത്തോടു ബന്ധപ്പെട്ടുകിടക്കുന്ന ഈ ദ്വീപുകളും ഇവിടുത്തെ മനുഷ്യജീവിതവും ബഹുഭൂരിപക്ഷം മലയാളികള്‍ക്ക് ഇന്നും അപരിചിതമാണ്. വന്‍കരകളില്‍ താമസിക്കുന്ന ഇതരജനവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം മാലിന്യങ്ങള്‍ പുറന്തള്ളി കൂടുതലും പ്രകതിയോട് ചേര്‍ന്ന് ജീവിക്കുന്നവരാണ് ദ്വീപ് നിവസികള്‍. എന്നാല്‍ ലോകമെമ്പാടുമുള്ള മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന പാരിസഥിതിക ചൂഷണങ്ങള്‍ക്ക് ഏറ്റവും ആദ്യം ബലിയാടുകളാന്‍ പോകുന്നത് നിസ്സഹായരായ ഈ മനുഷ്യരാണ്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍