മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താനുള്ള സഹായവുമായി ഇംഹാന്‍സിന്റെ റിക്കവറി ഫെസിലിറ്റേഷന്‍ പ്രോജക്ട്. മലബാര്‍ മേഖലയിലെ മാനസികാരോഗ്യ രംഗത്ത് വിപ്ലവകരമായ ഇടപെടലുകള്‍ നടത്തുന്ന ഇംഹാന്‍സ് ഏറ്റെടുത്തു നടത്തുന്ന പുതിയ പദ്ധതി പല കാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ്.