വാഷിങ്ടണ്‍: 2012ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. 2012ല്‍ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് 0.7% കുറഞ്ഞ് 6.1% ആകുമെന്നാണ് ഐ.എം.എഫ് പറയുന്നത്. ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന അസ്ഥിരത ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഐ.എം.എഫിന്റെ കണക്കുകൂട്ടല്‍.[]
കഴിഞ്ഞ മൂന്ന് മാസം ആഗോള സാമ്പത്തിക രംഗത്തുണ്ടായ ചലനങ്ങള്‍ ശുഭസൂചകമല്ല. 2012ലെ ആഗോള സാമ്പത്തിക രംഗത്ത് പ്രതീക്ഷിച്ച വളര്‍ച്ച 3.6ല്‍ നിന്നും 3.5 ആയി കുറയും. 2013ല്‍ പ്രതീക്ഷിച്ചിരുന്ന 4.1% വളര്‍ച്ച 3.9 ആക്കി ഐ.എം.എഫ് കുറച്ചിട്ടുണ്ട്. മറ്റ് വികസിത രാഷ്ട്രങ്ങളുടെ വളര്‍ച്ചാ നിരക്കും നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഒരു ശതമാനം കുറവായിരിക്കുമെന്നും പറയുന്നു.
യൂറോ മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാനാവാത്തതാണ് ആഗോള സാമ്പത്തിക മേഖലയെ ബാധിക്കുന്നതെന്നും ഐ.എം.എഫ് പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.5% ആകുമെന്ന് എ.ഡി.പി പ്രവചിച്ചിരുന്നു. 7.6% വളര്‍ച്ചയുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്ക്.