| Thursday, 5th December 2024, 3:08 pm

2024ലെ ജനപ്രിയ ഇന്ത്യന്‍ താരം ഷാരൂഖ് ഖാനോ ദീപികയോ ആലിയയോ അല്ല; ലിസ്റ്റ് പുറത്തുവിട്ട് ഐ.എം.ഡി.ബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐ.എം.ഡി.ബി (IMDb). ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളെ മറികടന്ന് തൃപ്തി ദിമ്രിയാണ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്.

‘ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്, തീര്‍ച്ചയായും എനിക്ക് വലിയ ബഹുമതിയാണ്. ഈ അംഗീകാരം എന്റെ ആരാധകരുടെ പിന്തുണയുടെയും എനിക്ക് അവസരങ്ങള്‍ നല്‍കിയ ആളുകളുടെ കഠിനാധ്വാനത്തിന്റെയും തെളിവാണ്.

ആവേശകരമായ പ്രൊജക്റ്റുകളില്‍ പ്രവര്‍ത്തിച്ചത് മുതല്‍ 2024ല്‍ ഭൂല്‍ ഭുലയ്യ 3യില്‍ അഭിനയിച്ചത് വരെ നോക്കുകയാണെങ്കില്‍ ഇത് എനിക്ക് അവിസ്മരണീയമായ വര്‍ഷം തന്നെയാണ്. ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമായി തുടരുന്നതിനാല്‍ അടുത്തത് എന്തായിരിക്കുമെന്ന് അറിയാനായി ഞാന്‍ കാത്തിരിക്കുകയാണ്,’ തൃപ്തി ദിമ്രി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാലാ വീഡിയോ, ഭൂല്‍ ഭുലയ്യ 3 എന്നിവയാണ് ഈ വര്‍ഷം ഇറങ്ങിയ തൃപ്തി ദിമ്രിയുടെ സിനിമകള്‍. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ വിസിറ്റേഴ്‌സിന്റെ സന്ദര്‍ശകരുടെ യഥാര്‍ത്ഥ പേജ് വ്യൂസിന്റെ അടിസ്ഥാനത്തിലാണ് ഈ ഐ.എം.ഡി.ബി ഈ ലിസ്റ്റ് തയ്യാറാക്കിയത്.


തൃപ്തിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് ദീപിക പദുക്കോണ്‍ ആണ്. ഫൈറ്റര്‍, കല്‍ക്കി, സിങ്കം എഗൈന്‍ എന്നിവയാണ് നടിയുടേതായി ഈ വര്‍ഷം ഇറങ്ങിയ സിനിമകള്‍. 2024ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇഷാന്‍ ഖട്ടറാണ്.

നാലാമത് ഷാരൂഖ് ഖാനും അഞ്ചാമത് ശോഭിത ധുലിപാലയുമാണ്. ഷര്‍വരി, ഐശ്വര്യ റായ്, സമാന്ത, ആലിയ ഭട്ട്, പ്രഭാസ് എന്നിവരാണ് 2024ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ വന്ന മറ്റു താരങ്ങള്‍.

Content Highlight: IMDb released the list of most popular Indian celebrities of 2024

Latest Stories

We use cookies to give you the best possible experience. Learn more