ലാലു അലക്‌സ്, ദീപക് പറമ്പോള്‍ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ട്രെയ്‌ലര്‍
Film News
ലാലു അലക്‌സ്, ദീപക് പറമ്പോള്‍ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 10:34 pm

ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. ചിത്രം ഒക്ടോബര്‍ 27ന് തിയേറ്റര്‍ റിലീസിനെത്തും. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി. ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിങ്: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശെരില്‍, സംഗീതം: പി.എസ്. ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്റ്റ്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോര്‍ഡിങ്: രൂപേഷ് പുരുഷോത്തമന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: വിനു വിശ്വന്‍, ആക്ഷന്‍: ജിതിന്‍ വക്കച്ചന്‍, സ്റ്റില്‍സ്: സുമേഷ് സുധാകരന്‍, ഡിസൈന്‍സ് : രാഹുല്‍ രാജ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ്: സ്‌നേക്ക് പ്ലാന്റ് എല്‍.എല്‍.പി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Imbam movie trailer