| Thursday, 4th January 2024, 5:35 pm

ന്യൂജേഴ്‌സിയിലെ പള്ളിയിലുണ്ടായ വെടിവെപ്പ്; ആക്രമണത്തിനിരയായ ഇമാം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ന്യൂജേഴ്സിയില്‍ പള്ളിയുടെ സമീപത്തുണ്ടായ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ നഗരത്തിലെ മുഹമ്മദ് നെവാര്‍ക്ക് എന്ന പള്ളിയിലാണ് വെടിപ്പുണ്ടായത്. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ന്യൂജേഴ്സിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഇമാം വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അനുമതിയില്ലെന്നും നെവാര്‍ക്ക് പൊലീസ് പറഞ്ഞു. നിലവില്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ വെടിയുതിര്‍ത്തതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടിപോവുകയായിരുന്നുവെന്ന് മാത്രമാണ് പൊലീസ് പുറത്തുവിട്ട വിവരം.

പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ പ്രതിഷേധിച്ച് സംഭവത്തിന്റെ വാസ്തവം അറിയുന്നതിനായി തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ അനഡോലു പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഇമാം ഹസന്‍ ഷെരിഫ് എന്ന വ്യക്തിയാണെന്ന് എന്‍.ബി.സി ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ഈ പേരുള്ള ഒരു വ്യക്തി മസ്ജിദിന്റെ വെബ്സൈറ്റില്‍ റസിഡന്റ് ഇമാമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം യുദ്ധം തുടങ്ങിയത് മുതല്‍ അമേരിക്കയില്‍ ഇസ്ലാമോഫോബിക്, യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Content Highlight: Imam killed in New Jersey mosque shooting

Latest Stories

We use cookies to give you the best possible experience. Learn more