| Wednesday, 10th October 2018, 9:46 pm

സൗദി രാജകുമാരനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇമാമിനെ ബ്രിട്ടീഷ് പള്ളിയില്‍ നിന്നും പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാനെയും സൗദി രാജകുടുംബത്തിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ ലണ്ടനിലെ പള്ളിയില്‍ നിന്നും ഇമാമിനെ പുറത്താക്കി. ഫിറ്റ്‌സ്‌റോവിയ പള്ളിയിലെ ഇമാമായ അജ്മല്‍ മസ്‌റൂറിനെ പുറത്താക്കിയ വിവരം മസ്‌റൂര്‍ തന്നെ ഫേസ്ബുക്ക്
കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് മുസ്ലിം വിഷയങ്ങളില്‍ സ്ഥിരമായി അഭിപ്രായ പ്രകടനം നടത്തുന്ന ആളാണ് അജ്മല്‍ മസ്‌റൂര്‍. സൗദി അറേബ്യ ഫണ്ട് ചെയ്യുന്ന വേള്‍ഡ് ലീഗിന് കീഴിലുള്ള പള്ളിയില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.

Also Read:  ഷൂട്ടിങില്‍ ഇന്ത്യന്‍ പടയോട്ടം; യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

മസ്‌റൂര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോയൊടൊപ്പം ,സൗദി രാജകുടുംബം അഴിമതിക്കാരും മുസ്‌ലിം വിരുദ്ധരാണെന്നും കുറിച്ചതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. നേരത്തെ മറ്റൊരു പോസ്റ്റില്‍ സൗദി രാജകുമാരനെയും മസ്‌റൂര്‍ വിമര്‍ശിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റുകളുടെ കാരണത്താലാണ് എന്നെ പുറത്താക്കിയതെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. അയാള്‍ പരിഷ്‌കര്‍ത്താവല്ല എന്നാണ് ഞാന്‍ പറഞ്ഞത്. എന്ത് കൊണ്ട് പുറത്താക്കി എന്ന് ചോദിക്കുമ്പോള്‍ മുകളില്‍ നിന്നുള്ള ഓര്‍ഡറാണെന്നാണ് പറയുന്നത്. അതിനര്‍ത്ഥം സൗദി രാജകുടുംബമാണ് തന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് എന്നും അജ്മല്‍ മസ്‌റൂര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more