ഈ കുട്ടികള്‍ക്ക് അര്‍ഹമായ ബാല്യകാലം ലഭിച്ചിരുന്നുവെങ്കില്‍... മനോഹരവും ഹൃദയസ്പര്‍ശിയുമായ ചിത്രങ്ങള്‍
Daily News
ഈ കുട്ടികള്‍ക്ക് അര്‍ഹമായ ബാല്യകാലം ലഭിച്ചിരുന്നുവെങ്കില്‍... മനോഹരവും ഹൃദയസ്പര്‍ശിയുമായ ചിത്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2015, 3:09 pm

aylan

അധികാരത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മനുഷ്യസംസ്‌കാരങ്ങളുടെ ചരിത്രത്തോളം പഴക്കമുണ്ട് ആ യുദ്ധങ്ങള്‍ക്ക്. അധികാര ഹുങ്കിന് വേണ്ടിയുള്ള ആ വൃത്തികെട്ട കളികളുടെ ഇരകളാക്കപ്പെടുന്നത് പലപ്പോഴും പിഞ്ചു ബാല്യങ്ങളാണ്. ഈ ഉത്തരാധുനിക കാലത്തും യുദ്ധങ്ങളില്‍ ഇരകളാക്കപ്പെടുന്ന പിഞ്ചുബാല്യങ്ങളെ നമ്മള്‍ കണ്ടു… കടപ്പുറത്ത് “കമിഴ്ന്നുറങ്ങുന്ന” ഐലന്‍ കുര്‍ദി അത്തരം കാഴ്ച്ചകളില്‍ ഒടുവിലത്തേതാണ്… കാഴ്ച്ചയില്‍പ്പെടാതെ  എത്രയോ ബാല്യങ്ങള്‍…

കുട്ടികള്‍ നിഷ്‌കളങ്കരാണ്. അവരുടെ ഭാവിയ്ക്കായി നമുക്കാവുന്നതെല്ലാം നല്‍കണം. കഴിഞ്ഞ കാല പാപങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മള്‍ നോക്കണം. നമ്മുടെ കുട്ടികള്‍ക്കായി, നമ്മുടെ കുട്ടികളെ പോലെ മികച്ച ഒരുവ ലോകം നമുക്ക് വാര്‍ത്തെടുക്കണം.

ഗുണ്‍ഡുസ് അഖായേവ് ആവിഷ്‌കരിച്ച ചില ചിത്രങ്ങളാണ് ഇവ…..ദുരന്തമുഖങ്ങളില്‍ നമ്മളെല്ലാവരും കണ്ട കുട്ടികളെ.. അദ്ദേഹം കാണാന്‍ ആഗ്രഹിക്കുന്ന നിലയിലേക്ക് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ…

1. വിയറ്റ്‌നാം യുദ്ധത്തിലെ “നാപാം പെണ്‍കുട്ടി”
viet-1viet-2


2. കെവിന്‍ കാര്‍ട്ടറിന്റെ പുലിറ്റ്‌സര്‍ പുരസ്‌കാര നേട്ടത്തിന് ആധാരമായ ചിത്രം(1993)
kevinkevin-1


3. വിയറ്റ്‌നാമിലെ കുട്ടികള്‍
vietviet-c


4. ഐലന്‍ കുര്‍ദിയുടെ മരണം( സിറിയ)
aylanaylan-1


5. 1995- തന്റെ കുഞ്ഞു സഹോദരന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്ന  ജാപ്പനീസ് ബാലന്‍
japanese


6. കൊല്ലപ്പെട്ട അസര്‍ബായ്ജാനി ജേണലിസ്റ്റ് എല്‍മെര്‍ ഹുസെനോവിന്റെ മകന്‍
son-of-journoson-of-journo-1


7. അഫ്ഗാനിസ്ഥാനിലെ വിവാഹിതരായ ബാലികമാര്‍
afghan-girlsafghan-girls-1


8. 1940കളില്‍ ലണ്ടന്‍ നഗരങ്ങളില്‍ ജര്‍മ്മനി നടത്തിയ ബോംബാംക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍. ഒരു ലണ്ടന്‍ ബാലന്‍ തന്റെ കിടപ്പുമുറി ഉണ്ടായിരുന്നയിടം ചൂണ്ടിക്കാണിച്ച് കൊടുക്കുന്നു.
germangerman-1


9. ബാലകഥാകൃത്തും 1940കളിലെ അനാഥബാല്യങ്ങളെ സംരക്ഷിക്കുകയും  ചെയ്ത ഡോ. ജാനുസ് കോര്‍സാക്ക് കുട്ടികള്‍ക്കൊപ്പം.

dr-with-childrens