സനാ: ഹൂത്തികൾ പിടിച്ചെടുത്ത ഇസ്രഈലി കപ്പൽ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രം. യമൻ തീരത്തോട് ചേർന്ന് ഹൂത്തികൾ പിടിച്ചെടുത്ത കപ്പലിൽ നിന്ന് ആളുകൾ സെൽഫി എടുക്കുകയും കപ്പൽ ചുറ്റിക്കാണുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കപ്പലിന്റെ കോണിപ്പടി കയറി ആളുകൾ കപ്പൽ കാണുന്നതും മോട്ടോർ ബോട്ടുകളിൽ കപ്പലിനടുത്തേക്ക് വരികയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഹമാസിന് പിന്തുണ അറിയിച്ചുകൊണ്ട് കപ്പലിന്റെ ഒരു ഭാഗത്ത് ഗ്രഫീറ്റി പെയിന്റിങ് ചെയ്തതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേയാണ് ഗാലക്‌സി ലീഡർ എന്ന കപ്പൽ നവംബർ 19ന് ഹൂത്തികൾ പിടിച്ചെടുത്തത്. ഇതിൽ 25 പേർ ഉള്ളതായാണ് റിപ്പോർട്ട്. ഇസ്രഈലി വ്യവസായിയും ശതകോടീശ്വരനുമായ റാമി അബ്രഹാം ഉൻഗറിന്റെ ഉടമസ്ഥതതയിൽ ഉള്ളതാണ് കപ്പൽ.
എന്നാൽ പിടിച്ചെടുത്ത കപ്പൽ തങ്ങളുടെതല്ലെന്നും അതിലെ ജീവനക്കാരിൽ ഇസ്രഈലികൾ ഇല്ലെന്നുമായിരുന്നു ഇസ്രഈൽ സൈന്യത്തിന്റെ വാദം.
എന്നാൽ കപ്പൽ റാമി ഉൻഗറിന്റെതാണെന്നും ഇസ്രഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഉൻഗറെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Content Highlight: Images show tours on board Houthi hijacked Israeli ship
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്
4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ