| Wednesday, 23rd September 2020, 4:33 pm

യാദൃശ്ചികതകള്‍ രൂപപ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതം: ഇമേജസ് ഓഫ് എന്‍കൗണ്ടര്‍ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകം മുഴുവന്‍ പുതിയ ജീവിതക്രമത്തിലേക്ക് ചുവട് മാറ്റിയ ഈ കൊവിഡ് കാലത്ത് ഫോട്ടോഗ്രഫി രംഗവും മാറുകയാണ്. മ്യൂസിയങ്ങളിലും ആര്‍ട്ട് ഗാലറികളുമായി നടന്നിരുന്ന ചിത്രപ്രദര്‍ശനമേളകള്‍ ഓണ്‍ലൈന്‍ ലോകത്തേക്ക് മാറിയിരിക്കുന്നു. ഈ മാറ്റത്തിന് കേരളത്തില്‍ ചുക്കാന്‍ പിടിക്കുകയാണ് ഇമേജസ് ഓഫ് എന്‍കൗണ്ടര്‍ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം. പ്രശസ്ത ഫോട്ടോഗ്രാഫറായ അബുള്‍ കലാം ആസാദിന്റെ നേതൃത്വത്തിലുള്ള ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രഫിയാണ് ഈ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

സെപ്തംബര്‍ 15ന് ലോകപ്രശസ്ത ചരിത്രകാരനും പത്മശ്രീ ജേതാവുമായ ക്രിസ്റ്റഫര്‍ പിന്നേ ഇമേജസ് ഓഫ് എന്‍കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കലാ സാഹിത്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ച ജോണി എം.എ ലക്ഷമണനും ആശംസകളറിയിച്ചു.

എന്നാല്‍ ഈ അപ്രതീക്ഷിത കണ്ടുമുട്ടലുകളാണ് ഒരു ഫോട്ടോഗ്രാഫറുടെ ജീവിതഗതി നിര്‍ണ്ണയിക്കുന്നത്. ഇമേജസ് ഓഫ് എന്‍കൗണ്ടറില്‍ അപ്രതീക്ഷിതവും നിശ്ചയിച്ചുറപ്പിച്ചതുമായ ഈണ്ടുമുട്ടലുകളുടെ കഥ പറയുന്ന ഫോട്ടോകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഏകലോകം പറയുന്നു.

ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍മാരോടൊപ്പം യുവ ഫോട്ടോഗ്രഫര്‍മാരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിന ഇസ, നവീന്‍ ഗൗതം, വിനിത് ഗുപ്ത, അലക്‌സ് ഫെര്‍ണാണ്ടസ്, പാര്‍ത്ഥിവ് ഷാ, റോബര്‍ട്ട് നിക്കല്‍സ്‌ബെര്‍ഗ്, മാര്‍ട്ടിന്‍ പാര്‍, യാനിക് കോര്‍മിയര്‍, റാണിയ മഥര്‍, രാമു അരവിന്ദന്‍, ഷിയാംഗ്ജിയേ പെങ്, സ്വരത് ഘോഷ്,താഹ അഹമ്മദ്, ടി നാരായണ്‍, അരുണ്‍ ഇന്‍ഹാം, രമിത് കുന്നമംഗലം, ദിനേശ് ഖന്ന, ദേബമല്യ റേ ചൗധരി, മുകുള്‍ റോയ്, സുനില്‍ ഗുപ്ത, നിക് ഒസ, ആര്‍.ആര്‍ ശ്രീനിവാസന്‍, പുനലൂര്‍ രാജന്‍, അബുള്‍ കലാം ആസാദ്, ഷിബു അറക്കല്‍, ഫേബിയന്‍ ചര്വ, ഡേവിഡ് ബാറ്റേ, ചന്ദന്‍ ഗോമസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫോട്ടോ: ഷിബു അറയ്ക്കല്‍

‘കൊവിഡ് മഹാമാരിയുടെ വരവോടെ നമ്മള്‍ അറിഞ്ഞ അനുഭവിച്ച ആഘോഷിച്ച ഈ ലോകം നിശ്ചലമായിരിക്കുകയാണ്. ഇനിയൊരിക്കലും ഒന്നും പഴയതുപോലെയായിരിക്കുകയില്ല. നമ്മുടേതായ വഴികളിലൂടെ നമ്മള്‍ ഈ മഹാമാരിയെയും അതിനുശേഷമുള്ള ലോകത്തെയും എങ്ങനെയെങ്കിലുമൊക്കെ നമ്മള്‍ നേരിട്ടുക്കൊണ്ടിരിക്കുകയാണ്.

ഫോട്ടോ: റാണിയ മഥര്‍

അനിശ്ചിതത്വത്തിന്റെയും കോലാഹങ്ങളുടെയും ഇടയില്‍ എല്ലാത്തിനോടും മുഖംതിരിച്ച് ഒരു കൊക്കൂണില്‍ കഴിയുക എന്നത് വല്ലാതെ പ്രലോഭിക്കുമ്പോഴും ഏകലോകം അതിന് കീഴ്‌പ്പെടാതെ മുന്നോട്ടുവരികയാണ്. കലാരംഗത്തെ എല്ലാവരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുകയാണ്’ കൊവിഡ് കാലത്ത് ലോകവുമായി ബന്ധപ്പെടാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഓണ്‍ലൈന്‍ ഷോകളാണെന്ന് ചൂണ്ടിക്കാണിച്ചുക്കൊണ്ട് ഏകലോകം പറയുന്നു.

ഫോട്ടോ: സ്വരത് ഘോഷ്

ഫോട്ടോ: നിക് ഒസ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Images of Encounter online photography show by Ekalokam Trust for Photography

We use cookies to give you the best possible experience. Learn more