| Tuesday, 3rd March 2020, 3:02 pm

ട്രാന്‍സ് സിനിമ മരുന്നുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും അബദ്ധധാരണയുണ്ടാക്കുന്നു; 'ജോസഫില്‍' പ്രശ്‌നമുണ്ടെന്നും ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). മരുന്നുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നാണ് ഐ.എം.എ ആരോപിക്കുന്നത്.

മലയാള സിനിമയില്‍ ചികിത്സാ സംബന്ധമായ കാര്യങ്ങളെ അശാസ്ത്രീയമായി അവതരിപ്പിക്കുന്ന പ്രവണത കൂടി വരുകയാണെന്നും ഐ.എം.എ പറയുന്നു. ട്രാന്‍സിന്റെ സന്ദേശം മികച്ചതാണെന്നും എന്നാല്‍ ചികിത്സാ സംബന്ധമായ അബദ്ധങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംഘടന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സുല്‍ഫി നൂഹ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രാന്‍സില്‍ വെന്റിലേറ്ററിലാവുന്ന നായകന്‍ തിരിച്ചുവരുന്നത് തൊട്ട് മാനസികരോഗങ്ങളെക്കുറിച്ച് വിഡ്ഢിത്തങ്ങളാണ് പറയുന്നതെന്നും ഐ.എം.എ പറയുന്നു.

സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കും മുമ്പ് ആരോഗ്യ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്നും ഐ.എം.എ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മന്ത്രി എ.കെ ബാലനും സെന്‍സര്‍ ബോര്‍ഡിനും സംഘടന കത്തയച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസഫ് സിനിമയും ഇത്തരം അബന്ധധാരണകള്‍ ഉണ്ടാക്കുന്നതായും ഐ.എം.എ ആരോപിച്ചു. ജീവിച്ചിരിക്കുന്ന ആളെ കൊന്ന് അവയവം മോഷ്ടിക്കുന്നുവെന്നത് വിചിത്ര വാദമാണെന്നും സംഘടന പറഞ്ഞു.

We use cookies to give you the best possible experience. Learn more