കൊച്ചി: കേരളത്തില്‍ കൊവിഡ് വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് രാജീവ് ജയദേവന്‍. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ പാന്‍ഡമിക്ക് ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ.
അതുപോലെ തന്നെ സംസ്ഥാനത്ത് നിലവില്‍ സമൂഹവ്യാപനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും രാജീവ് ജയദേവന്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്.