കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 2018ലെ അവാര്‍ഡിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.വീണ ജെ.എസ് അര്‍ഹയായി. സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യവിഷയങ്ങളില്‍ അവബോധം സൃഷ്ടിച്ചതിനാണ് അവാര്‍ഡ്.
ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായാ പ്രചരണങ്ങള്‍ തടയുവാന്‍ ഉതകുന്ന തരത്തിലുള്ള വീണയുടെ കുറിപ്പ് ഏറെ പ്രചാരം നേടിയിരുന്നു
അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. നെല്‍സണ്‍ ജോസഫ് ,ഡോ. ഷിനു ശ്യാമളന്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
ALSO READ: ചിത്രകാരന്‍ ഗിരീഷ് കുമാര്‍ അനുസ്മരണം
ഡോ നെല്‍സണ്‍ ജോസഫിന്റെ അവയവദാനത്തെ കുറിച്ചുള്ള കുറിപ്പും ഡോ ഷിനു ശ്യാമളന്റെ പ്രളയബാധിതര്‍ക്കായുള്ള കുറിപ്പുമാണ് പുരസ്‌കാരത്തിനു അര്‍ഹരാക്കിയത്. ഇരുവര്‍ക്കും പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും.
നവംബര്‍ 11ന് കൊല്ലം ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഐ.എം.എ. സംസ്ഥാന കണ്‍വെന്‍ഷനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.