മദ്യം നല്‍കുന്നതിന് കുറിപ്പടി നല്‍കുന്നതിനുള്ള നിയമപരമായ ബാധ്യത ഡോക്ടര്‍മാര്‍ക്കില്ല, അശാസ്ത്രീയവുമാണ്; ഐ.എം.എ
Kerala News
മദ്യം നല്‍കുന്നതിന് കുറിപ്പടി നല്‍കുന്നതിനുള്ള നിയമപരമായ ബാധ്യത ഡോക്ടര്‍മാര്‍ക്കില്ല, അശാസ്ത്രീയവുമാണ്; ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th March 2020, 11:46 pm

അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഐ.എം.എ. ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണം ഉള്ളവര്‍ക്ക് ശാസ്ത്രീയ ചികിത്സയാണ് നല്‍കേണ്ടതെന്നും സംഘടന പറഞ്ഞു.

വീടുകളില്‍ വെച്ചോ, ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തോ മരുന്നുകള്‍ നല്‍കി ഇതിന് ചികിത്സ നല്‍കാവുന്നതാണ്.അതിന് പകരം ഇത്തരം ആള്‍ക്കാര്‍ക്ക് മദ്യം നല്‍കുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാവില്ലെന്നും ഐ.എം.എ പറഞ്ഞു.

അതോടൊപ്പം ഇത്തരം മദ്യം നല്‍കുന്നതിനുള്ള കുറിപ്പടി നല്‍കുന്നതിനുള്ള നിയമപരമായ ബാധ്യതയും ഡോക്ടര്‍മാര്‍ക്കില്ല. മദ്യ കുറിപ്പടി എഴുതി നല്‍കുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസന്‍സ് വരെ റദ്ദ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിന്‍വാങ്ങല്‍ ലക്ഷണം ഉള്ളവര്‍ക്ക് നല്ലത്. മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ സഹായിക്കുകയുള്ളൂവെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ