| Sunday, 18th February 2018, 4:07 pm

'സത്യേട്ടനായി ജയസൂര്യ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു'; ജയസൂര്യയുടെ ക്യാപ്റ്റനെ അഭിനന്ദിച്ച് ഐ.എം വിജയന്‍, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ജയസൂര്യ നായകനായി പുറത്തിറങ്ങിയ ക്യാപ്റ്റന്‍ തിയ്യറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ വി.പി സത്യന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രജേഷ് സെന്‍ ആണ്. ചിത്രത്തെ പ്രശംസിച്ചും ജയസൂര്യയെ അഭിനന്ദിച്ചും മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയനും രംഗത്തെത്തിയിരിക്കുകയാണ്.

“സത്യേട്ടനായകാന്‍ ജയസൂര്യ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സത്യേട്ടന്റെ നടത്തവും ബൈക്കിലെ വരവുമെല്ലാം വളരെ കൃത്യമായി സിനിമയില്‍ അവതരിപ്പിക്കാന്‍ ജയസൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. സത്യേട്ടന്റെ ഒപ്പം കളിച്ചവര്‍ക്കെല്ലാം അറിയാം എത്ര നന്നായാണ് ജയസൂര്യ സത്യേട്ടനെ അവതരിപ്പിച്ചിരിക്കുന്നത്.” വിജയന്‍ പറയുന്നു.

ലോകത്തുള്ള എല്ലാ മലയാളികളും, ഫുട്ബോള്‍ രംഗത്തുള്ളവരും തീര്‍ച്ചയായും ഈ സിനിമ കാണണമെന്നും അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ജയസൂര്യ സത്യനായി വേഷപ്പകര്‍ച്ച നടത്തിയിട്ടുള്ളതെന്നും വിജയന്‍ പറഞ്ഞു. ജയസൂര്യ സത്യേട്ടനായി അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു വിജയന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more