ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിമര്‍ശനവുമായി ഐ.എം വിജയന്‍. ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലതെന്നാണ് ഐ.എം വിജയന്റെ പ്രതികരണം. മത്സരത്തിനിടയില്‍ മുഹമ്മദ് റാഫിയെ പിന്‍വലിച്ചത് അപമാനിക്കല്‍ ആണെന്നും ഐ.എം വിജയന്‍ പറഞ്ഞു.
“ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം. സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിര്‍ണ്ണായകമാണ്. അവര്‍ സമനിലയ്ക്ക് വേണ്ടി കളിച്ചു. നമ്മള്‍ ജയിക്കാന്‍ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബോറന്‍ കളിയായിരുന്നു ഇത്’, ഐം.എം വിജയന്‍ ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും. ഭൂരിഭാഗം സമയവും കാലില്‍ പന്തു ചേര്‍ത്തുവെക്കുന്നതല്ല യഥാര്‍ഥ ഫുട്ബോള്‍ എന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് റാഫിയെ ആദ്യ പകുതിയില്‍ ഇറക്കി രണ്ടാം പകുതിയില്‍ പിന്‍വലിച്ചത് മോശമാണെന്നും അദ്ദേഹത്തോടുള്ള അവഹേളനമാണിതെന്നും ഐ.എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. റഫറിയുടെ മോശം തീരുമാനങ്ങള്‍ കളിയെ കാര്യമായി ബാധിച്ചിരുന്നു.