[]പോപ് സൂപ്പര്‍ താരം ജസ്റ്റിന് ബീബര്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ വിടാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യം ബീബര്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു. ട്വിറ്ററില്‍ ” എന്റെ പ്രിയപ്പെട്ട ബിലീബേര്‍സ് ഞാന്‍ വിരമിക്കുകയാണ്” എന്നാണ് ബീബറുടെ ട്വീറ്റ്.
തനിക്കെതിരെ മാധ്യമങ്ങളില്‍ നിരവധി നുണകള്‍ പ്രചരിക്കുന്നുണ്ടെന്നും താന്‍ വിട്ടുപോവുകയല്ലെന്നും എന്നും ആരാധകര്ക്കൊപ്പമുണ്ടാകുമെന്നും ബീബര്‍ പറയുന്നു.
നേരത്തേ ബീബര്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആല്‍ബത്തിന്റെ ജേണല്‍സിന്റെ റിലീസിങ് സമയത്ത് സംഗീത ലോകത്ത് നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ബിലീബര് നിലപാട് തിരുത്തുകയും ചെയ്തിരുന്നു.
സംഗീതത്തില്‍ കൂടുതല്‍ പക്വത ആവശ്യമാണെന്നും ഇതിനായി ഒരു ചെറിയ ബ്രേക്ക് എടുക്കുകയുമാണെന്നായിരുന്നു ബീബര്‍ വ്യക്തമാക്കിയത്. പത്തൊമ്പത് വയസ്സിനുള്ളില്‍ പോപ് സംഗീത ലോകത്തിലെ രാജാവായ ബീബര്‍ അതിനോളം തന്നെ പേരുദോശവും കേള്പ്പിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകരുടെ പ്രധാന ആരോപണം.