[]മുംബൈ: താനും രേഖയും ഒന്നിച്ചഭിനയിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ബോളിവുഡ് സ്റ്റാര്‍ ബിഗ് ബി. വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോള്‍ മാത്രമാണ് താന്‍ അറിയുന്നതെന്നും ബിഗ് ബി പറഞ്ഞു.
ഞാന്‍ അങ്ങനെയൊരു ചിത്രം ചെയ്യാന്‍ പോകുന്നില്ല. സിനിമയെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം നുണകളാണ്. അങ്ങനെയുള്ള ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും ബിഗ് ബി പറഞ്ഞു.
യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയുടെ സിനിമയിലായിരിക്കും അമിതാഭും രേഖയും ഒന്നിക്കുക എന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. 1981 ല്‍ പുറത്തിറങ്ങിയ സില്സിലയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.
മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. നേരത്തേ തന്നെ പല സംവിധായകരും ഇരുവരേയും ഒന്നിച്ച് ബിഗ്സ്ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും രണ്ട് പേരും ഒഴിഞ്ഞുമാറിയിരുന്നു.