| Saturday, 21st December 2019, 5:47 pm

'ഞാന്‍ ഹിന്ദു, ഞാന്‍ ഇന്ത്യന്‍'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തേജശ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജശ്വി യാദവ്.

”ഞാന്‍ ഹിന്ദു! ഞാന്‍ ഇന്ത്യക്കാരനാണ്,” തേജശ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.

ദേശീയ പൗരത്വ പട്ടികയേയും (എന്‍.ആര്‍.സി)പൗരത്വ ഭേദഗതി നിയമത്തേയും എതിര്‍ക്കുന്ന പോസ്റ്റര്‍ കയ്യില്‍ പിടിച്ചു കൊണ്ടുള്ള ചിത്രം സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഞാന്‍ തേജശ്വി! ഞാന്‍ ഹിന്ദു! ഞാന്‍ ഇന്ത്യക്കാരനാണ്! ഞാന്‍ ഭരണഘടനയ്ക്കൊപ്പം നില്‍ക്കുന്നു! ഞാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു! ഞാന്‍ ദരിദ്രരോടൊപ്പവും കര്‍കരോടൊപ്പവും നില്‍ക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ സി.എ.എക്കും എന്‍.ആര്‍.സിക്കും എതിരാണ്’ പട്‌നയില്‍ പ്രക്ഷോഭകരോടൊപ്പം ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.
ബി.ജെ.പി ഇന്ത്യയെ കത്തിക്കുകയാണെന്നും ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരാണെന്നും തേജശ്വി യാദവ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more