[]വ്യത്യസ്തമായ എന്തെങ്കിലുമൊരാശയം പ്രചരിപ്പിക്കുന്നതിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്ന പോണ് സ്റ്റാറാണ് പൂനം പാണ്ഡെ.
ഇത്തവണയും അത്തരമൊരു പ്രസ്താവനയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. താന്‍ അല്പവസ്ത്രം ധരിക്കുന്നതിലൂടെ ചെയ്യുന്നത് വലിയൊരു സാമൂഹ്യ സേവനമാണെന്നാണ് പൂനം പറയുന്നത്. []
എന്നെ കുറച്ച് വസ്ത്രങ്ങള്‍ മാത്രം ധരിച്ച് കാണാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നത് സാമൂഹ്യ സേവനമല്ലേ എന്ന് താരം ചോദിക്കുന്നു.
ആളുകള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ നടക്കാനാണ് എനിയ്ക്ക് ആഗ്രഹം. ശരീരഭാഗം മുഴുവന്‍ മറച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ എന്നെ അവര്‍ ശ്രദ്ധിച്ചെന്ന് വരില്ലെന്നും താരം പറയുന്നു.
രേഖ, മാധുരി ദീക്ഷിത്, കാജോള്‍ എന്നിവരുടെ പട്ടികയില്‍ ഉള്‍പ്പെടാനാണ് തനിക്കും ആഗ്രഹമെന്ന് പൂനം പറയുന്നു.
വരുംകാലങ്ങളില്‍ ഇവരുമായി തന്നെ താരതമ്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ജൂലൈ 26 ന് റിലീസാകുന്ന നാഷ ഒരു വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൂനം പറയുന്നു.
തന്റെ അഭിനയ കഴിവ് പ്രകടിപ്പിക്കാന്‍ പറ്റിയ കഥാപാത്രമായതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും ആളുകള്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്ന വേഷം തന്നെയാണ് ചിത്രത്തിലേതെന്നും പൂനം പറയുന്നു.