|

എന്നെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കും: സെറീന വില്യംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബീജീങ്: ഈ വര്‍ഷത്തെ പത്താമത്തെ കിരീടവും സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് സെറീന വില്യംസ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ചൈന ഓപ്പണ്‍ കിരീടമാണ് കഴിഞ്ഞ ദിവസം സെറീന വില്യംസ് സ്വന്തമാക്കിയത്.

ലോക ഒന്നാം നമ്പര്‍ വനിതാ താരമായ സെറീന വില്യംസ് തന്നെയാണ് സീസണില്‍ 9 മില്യണ്‍ ഡോളറിന് മേല്‍ നേടുന്ന ആദ്യ വനിതാ താരവും.

എല്ലാ കിരീടങ്ങളും നേടി മുന്നേറുന്ന സെറീനയെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന വാദം സെറീന തന്നെ തള്ളുകയാണ്. തന്നെ തോല്‍പ്പിക്കാന്‍ കഴിവുള്ള വനിതാ താരങ്ങള്‍ ഉണ്ടെന്നാണ് ഈ മുപ്പത്തിരണ്ടുകാരി പറയുന്നത്.

എല്ലാവരേയും പരാജയപ്പെടുത്താന്‍ സാധിക്കും. എന്റെ അവസ്ഥയും മറ്റൊന്നല്ല. ഞാന്‍ മറ്റുള്ളവരേക്കാള്‍ മുകളിലാണെന്ന തോന്നല്‍ എനിക്കില്ല. എനിക്ക് സാധിക്കുന്നതിന്റെ പരമാവധിയാണ് ഞാന്‍ ചെയ്യുന്നത്.

അല്‍പ്പനാളുകള്‍ കഴിഞ്ഞാല്‍ എന്നെ മറികടന്ന് മറ്റൊരാള്‍ ഇതിലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുമെന്ന് ഉറപ്പാണ്. കഠിനാധ്വാനം ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ് എന്ന് മാത്രം. സെറീന പറയുന്നു.