| Sunday, 27th August 2017, 6:27 pm

ദേവ്ഗണിനു മുന്നില്‍ പൂര്‍ണ്ണ നഗ്നയാകാനുള്ള തീരുമാനം എന്റേത്; അതില്‍ തെറ്റായി ഒന്നും തോന്നിയില്ലെന്നും ഇല്യാന; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കഥാപാത്രത്തിന്റെയും ചിത്രത്തിന്റെയും പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗവും സഹിക്കുന്ന താരങ്ങള്‍ വളരെക്കുറവാണ്. എന്നാല്‍ യുവതാരങ്ങളില്‍ പലരുടെയും ആത്മസമര്‍പ്പണം അടുത്തകാലത്ത് ചലച്ചിത്ര രംഗത്ത് വാര്‍ത്തയായിട്ടുണ്ട്. അത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്.

പുറത്തിറങ്ങാനിരിക്കുന്ന “ബാദാഷാഹോ” എന്ന അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ നായകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ ഇല്യാന ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ നഗ്‌നയായി നില്‍ക്കുകയായിരുന്നു. സംവിധായകര്‍ ആവശ്യപ്പെട്ടാല്‍ പോലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ പലരും തയ്യാറാവുകയില്ല.


Also Read: എണ്ണാമെങ്കില്‍ എണ്ണിക്കോളൂ ബി.ജെ.പിയെ വെല്ലുവിളിച്ച് ലാലുപ്രസാദ്; പ്രളയത്തെയും മറികടന്ന് ജനലക്ഷങ്ങളെത്തിയത് ബി.ജെ.പി വിരുദ്ധ വികാരവുമായി


എന്നാല്‍ സംവിധായകനോ മറ്റ് അണിയറപ്രവര്‍ത്തകരോ ആവശ്യപ്പെടാതെയാണ് ഇല്യാന ചിത്രത്തില്‍ ഇത്തരമൊരു രംഗത്തിന് തയ്യാറായത്. ചിത്രത്തിന്റെ ട്രെയിലറില്‍ അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്‌നത കാണിച്ചു നില്‍ക്കുന്ന താരത്തിന്റെ ദൃശ്യം ശ്രദ്ധ നേടിയിരുന്നു.

ആ തീരുമാനം തന്റേത് തന്നെയായിരുന്നു എന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇല്യാന. “എനിക്കും അജയ് ദേവ്ഗണിനുമിടയിലുള്ള കെമിസ്ട്രി നല്ല രീതിയില്‍ സിനിമയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അജയ്യുടെ കണ്ണുകള്‍ പോലും ഒരുപാട് കഥകള്‍ പറയും. അജയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ അറിയാതെ നമ്മളും ആ കഥാപാത്രമായി മാറിപ്പോവും.” താരം പറയുന്നു.

“കാമുകനോടുള്ള വിശ്വാസം കാണിക്കാന്‍ ജാക്കറ്റ് ഊരി അഭിനയിക്കാം എന്ന ഐഡിയ എന്റേതാണ്. അതില്‍ തെറ്റായി ഒന്നും എനിക്ക് തോന്നിയില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകര്‍ഷിക്കും എന്ന് ഉറപ്പുണ്ട്. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ് ജാക്കറ്റുമായി സഹായി വരുന്നത് വരെ തന്നെ പൊതിഞ്ഞ് സംരക്ഷിച്ചു നിര്‍ത്തിയത് അജയ് ദേവ്ഗണ്‍ ആയിരുന്നു” താരം പറഞ്ഞു.


Dont Miss: ‘കുട്ടികള്‍ക്ക് ഒന്നും പറ്റരുത്’; 400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കോണ്‍സ്റ്റബിള്‍ ബോംബും ചുമലിലേറ്റിയോടിത് ഒരു കിലോമീറ്റര്‍


ഇതിനു മുമ്പ് താന്‍ അധികം ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെന്നു പറഞ്ഞ ഇല്യാന ചുംബന രംഗങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും വ്യക്താമാക്കി. എന്നാല്‍ ബാദുഷയില്‍ ആ പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ ഇതിലും നല്ല ഒരു രംഗമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.

നമുക്ക് വിശ്വാസമുള്ളവര്‍ക്കൊപ്പം ഇത്തരമൊരു ഇന്റിമസി രംഗം ചെയ്യുന്നത് വലിയ പാപമല്ല എന്നാണ് തന്റെ വിശ്വാസമെന്നും താരം പറഞ്ഞതായി “പിങ്ക്വില്ല” ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more