മുംബൈ: പൗരത്വ ഭേദഗതി നിയമം ഭയക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്. ഈ ഭയത്തിന് കാരണം സര്‍ക്കാര്‍ തന്നെയാണെന്നും അവര്‍ തന്നെ ഭയം വേണ്ടെന്നു പറയുന്നതും യുക്തിരഹിതമാണെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്. 18 വര്‍ഷത്തെ ചീഫ് ജസ്റ്റിസ് സേവനം പൂര്‍ത്തിയാക്കി ഫെബ്രുവരി 24 ന് വിരമിക്കാനിരിക്കെയാണ് പ്രദീപ് നന്ദ്രജോഗിന്റെ പരാമര്‍ശം.
‘പൗരത്വ ഭേദഗതിനിയമത്തെ ഭയക്കേണ്ടന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. കാരണം ഈ ഭയം ഉണ്ടാക്കിയത് നിങ്ങളാണ്, (കേന്ദ്രസര്‍ക്കാര്‍)
‘പ്രശ്‌നങ്ങളുടെ കാരണത്തിന്റെ പകുതിയും ദേശീയ ജനസംഖ്യാ കണക്കെടുപ്പിലൂടെ വന്നതതാണ്. അടുത്ത ഘട്ടം എന്‍.ആര്‍.സി ആയിരിക്കുമെന്ന് ജനങ്ങള്‍ ഭയക്കുന്നു. ജനങ്ങള്‍ക്കു ഉത്തരം നല്‍കുന്നതില്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം,’പ്രദീപ് നന്ദ്രജോഗ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും ഇദ്ദേഹം നിലപാട് വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഈ പ്രശ്‌നത്തെ രണ്ടു തരത്തില്‍ നോക്കിക്കാണാം. ഒന്നാമത്തേത് യുക്തിസഹമായ അനുമാനമാണ്. ആര്‍ട്ടിക്കിള്‍ 21, 14 എന്നിവയൊഴിച്ച് ബാക്കിയുള്ള ഭരണഘടനാ നിയമങ്ങളെല്ലാം രാജ്യത്തെ പൗരന്‍മാര്‍ക്കു മാത്രം ബാധകമാണ്. അപ്പോള്‍ പൗരന്‍മാരല്ലാത്തവര്‍ ഇവിടെ കുടിയേറ്റക്കാരാണ്. അവര്‍ക്ക് വിവേചനം നേരിടുന്നു എന്ന് പറയാനാവില്ല,
ഭരണഘടനാ മൂല്യങ്ങളിലൂന്നിയും ഇതിനെ നോക്കിക്കാണാം. ഭരണഘടനയുടെ സാങ്കേതിത ഭാഷയ്ക്കപ്പുറത്തു നിന്നാണത്. അപ്പോള്‍ മതപരമായ ഏതു തരത്തിലുള്ള വിവേചനവും ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയ്ക്ക് എതിരാണ്,’ പ്രദീപ് നന്ദ്രജോഗ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം എന്‍.ആര്‍.സി വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കും വരെ കാത്തിരിക്കണമെന്നും നന്ദ്രജോഗ് പറയുന്നു. എന്നാല്‍ അസമില്‍ സംഭവിച്ചതുള്‍പ്പെടുള്ള കാര്യങ്ങള്‍ കണ്ട് സര്‍ക്കാര്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഭയമുണ്ടെന്നും നന്ദ്രജോഗ് കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമമായ ദ പ്രീ പ്രസ് ജേര്‍ണലിനോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.