തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണം 12 വയസുകാരിയുടെ മരണത്തിന് വരെ ഇടയാക്കി.
തെരുവു നായ സദ്യ
ആവശ്യമുള്ള സാധനങ്ങള്‍
1) ചത്ത കോഴി (ഫുള്‍ വേണം) നാലോ അഞ്ചോ എണ്ണം. ഇല്ലേല്‍ കോഴി പീസുകള്‍ ആയാലും മതി.
2) കുരുഡാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന (ഫ്യൂരഡാന്‍ തരികള്‍ ആവശ്യത്തിന്.
വല്ല കൃഷി ആവശ്യത്തിനാണെന്നങ്ങാന്‍ പറഞ്ഞ് വാങ്ങിയാ മതി)
മതി, ഇത്രയും മതി.
കോഴിയുടെ വായിലൂടെ കുറച്ച് ഫ്യൂരഡാന്‍ തരികള്‍ കുത്തി കേറ്റുക, ചിക്കന്‍ പീസാണേല്‍ തുളച്ച് ഉള്ളില്‍ വെച്ചാലും മതി. വെകുന്നേരം മഗ്രിബ് ബാങ്കിന് ശേഷം കാട്ടിന്‍ കുറ്റികള്‍, ഇടവഴികള്‍, നായയുടെ സഞ്ചാര വഴികള്‍ ഒക്കെ സ്പോട്ടുകള്‍ നോക്കി കോഴിയെ സ്ഥാപിക്കുക. ജോലി കഴിഞ്ഞു, ശേഷം വീട്ടില്‍ പോയി നല്ലോണം സോപ്പിട്ട് കഴുകി കുളിച്ച് കിടന്നുറങ്ങുക.
പിറ്റേന്ന് രാവിലെ എണീറ്റ് കവലയില്‍ ഇറങ്ങിയാല്‍ ന്യൂസ് കിട്ടും, അവിടെയും ഇവിടെയും ആയി ചത്ത് കിടക്കുന്ന പട്ടികളുടെ വിവരം. വേണമെങ്കില്‍ അതിന്റെയൊക്കെ ഫോട്ടോ എടുത്ത് പ്രദേശത്തെ ഏതോ സാമൂഹ്യ വിരുദ്ധര്‍ വിഷം കൊടുത്ത് കൊന്നുകളഞ്ഞ ശുനക പുത്രന്‍മാരെ പറ്റി ഒരു മൃഗസ്നേഹ പോസ്റ്റ് ഫേസ്ബുക്കിലിടാം.
പത്ത് പതിനഞ്ച് കോഴിയും ഒരു പാക്കറ്റ് ഫ്യൂരഡാനും ഉണ്ടേല്‍ നിങ്ങടെ ചുറ്റുമുള്ള ഏതാണ്ട് മുഴുവന്‍ നായകളും പരലോക വാസത്തില്‍ എത്തും. ഇത് വലിയുപ്പമാരുടെ റസിപ്പി ആണെന്നാണ് മന്‍സൂര്‍ പാറേമ്മലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കാഞ്ഞിരത്തിന്റെ തൊലി ചെത്തി ശര്‍ക്കര ചേര്‍ത്ത് ഇടിച്ച് ഇറച്ചിയിലോ മീനിലോ ചേര്‍ത്ത് ആരും റോഡരികിലോ നായ്ക്കള്‍ കഴിക്കാന്‍ ഇടയുള്ള ഭാഗങ്ങളിലോ നിക്ഷേപിക്കരുതേ, പാവം തെരുവ് നായ്ക്കള്‍ ചത്തുപോകുമെന്നാണ് ബേസില്‍ പി. ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
മറ്റൊന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയോഷന്‍ – കിഫയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകളും കമന്റുകളുമാണ്.
1. കാഞ്ഞിരത്തിന്റെ ഇലയും വേരും, തൊലിയും ഇട്ട വെള്ളം തിളപ്പിച്ച്, അതില്‍ ഇറച്ചിവേസ്റ്റ് ഇട്ട് വെള്ളം തിളച്ച് പറ്റുവോളം വയ്കുക.
2. ഇറച്ചി വേസ്റ്റ് ഓരോ കഷ്ണം പ്ലാസ്റ്റിക് കവറിലാക്കി പട്ടി വരുന്ന സ്ഥലത്ത് ഇടുക.
3. ഒരു മണിക്കൂറിനകം തീര്‍ന്നുകൊള്ളും.
നിങ്ങള്‍ നിങ്ങളോടും, സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ മാനവസേവയായിരിക്കും ഇത്. ഇങ്ങനെ ഒരു പോസ്റ്റ് പലരും ഷെയര്‍ ചെയ്യുന്നുണ്ട്. ഇത് തികച്ചും നിയമ വിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം ആരും നടത്താതിരിക്കാന്‍ ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക. പൊതുജന താത്പര്യാര്‍ത്ഥം എന്നായിരുന്നു കിഫ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന പോസ്റ്റ്.
‘ഞാന്‍ ഇടാനാഗ്രഹിച്ചത് ഏതാണ്ട് അതുപോലെ തന്നെ.. ഇനിയും തെരുവു നായ്ക്കളെ കൊല്ലാനുള്ള നിരവധി ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങളുണ്ട്.. ദയവു ചെയ്ത് കമന്റ് ചെയ്യുക, ആരും ചെയ്യാതിരിക്കട്ടെ.. നമ്മുടെ കുഞ്ഞുങ്ങള്‍ പേപ്പട്ടിയുടെ കടിയേറ്റ് മരിച്ചാലും നമുക്കു തെരുവു നായ്ക്കളെ സംരക്ഷിക്കണം.. അത്രതന്നെ. കാഞ്ഞിരത്തിന്റെ തൊലി മാത്രം മതി,.. ആരും ചെയ്യരുതേ ബ്ലീസ്’
‘പണ്ട് ഒരാള്‍ടെ വീട്ടില്‍ ഒരു നായ വന്നുകൂടി, ചെരുപ്പും മറ്റു പല സാമഗ്രികളും നശിപ്പിച്ചു. ആള്‍ കാഞ്ഞിരം ഇറച്ചിയില്‍ വേവിച്ചു കൊടുത്തു. പിറ്റേന്നു മുതല്‍ നായ വളരെ ഉഷാറായി ആളുടെ അടുത്തു ചെന്ന് വല്യ സ്നേഹ പ്രകടനം. അതിന് ജീവിതത്തില്‍ ആദ്യമായിരിക്കും ഇങ്ങനെ ഒരു സദ്യ കിട്ടുന്നത്. പിന്നീട് കൂടു കെണി വെച്ചു പിടിച്ച് വണ്ടിയുടെ ഡിക്കിയില്‍ വച്ച് ദൂരത്ത് കൊണ്ട് തുറന്നു വിട്ടു….നായക്ക് പിരിയാന്‍ വല്യ സങ്കടമായിരുന്നു’
‘പല നാട്ടിലും നായ്ക്കള്‍ക്കെതിരെ ഇത്തരം കൊള്ളരുതായ്മകള്‍ ചെയ്യുന്നവരുണ്ട് ചിലര്‍ കാഞ്ഞിരത്തോല്‍ ശര്‍ക്കര ചേര്‍ത്തരച്ച് കൊടുക്കുന്നവരും ഉണ്ടായിരുന്നു ഇത്തരം പാതകങ്ങള്‍ക്കെതിരെ ശബ്ദിച്ചേ പറ്റൂ…,
‘എന്റെ ഗ്രാമത്തില്‍ നായ്ക്കളുടെ ശല്യം അനുഭവിക്കുന്നവരുടെ വിഷമം ആലോചിക്കുമ്പോള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യാതിരിക്കാനാവില്ല.പക്ഷ, ഒരു ജീവിയേയും കൊല്ലുന്നതിനോട് ഞാന്‍ വ്യക്തിപരമായി യോജിക്കുന്നില്ല’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനടിയില്‍ വന്നത്.
അതേസമയം, സര്‍ക്കാസം രീതിയിലുള്ള ഈ പോസ്റ്റുകളും അതിന് ലഭിക്കുന്ന പ്രതികരണങ്ങളും തെരുവു നായ്ക്കളെ കൊല്ലാനുള്ള ആഹ്വാനത്തിലുപരി നിലവിലെ അരക്ഷിതമായ സാഹചര്യങ്ങളില്‍ ജനങ്ങളുടെ സര്‍ക്കാരിനോടുള്ള പ്രതിഷേധമായി തന്നെ വേണം കാണാന്‍.
Content Highlight: Illegal Traditional methods of killing stray dogs are being discussed on Social Media