ഖനന അഴിമതി: അഖിലേഷ് യാദവിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 11:17 pm
ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് നേതാവിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. മണല്‍ ഖനന അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
2012-2013 കാലയളവില്‍ അഖിലേഷ് യാദവിനായിരുന്നു ഖനന വകുപ്പിന്റെ ചുമതല.
2012 മുതല്‍ 2016 വരെ വകുപ്പ് മന്ത്രിമാരായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. അഖിലേഷ് യാദവിന് ശേഷം മന്ത്രിയായി വന്ന ഗായത്രി പ്രജാപതിയെയും ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് യു.പിയിലെ 12 സ്ഥലങ്ങളില്‍ ശനിയാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ നേരത്തെ കേസെടുത്തിരുന്നത്.
ഏഴ് ജില്ലകളില്‍ അനധികൃത ഖനനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നാണ് ആരോപണം.