| Saturday, 4th April 2020, 8:08 pm

ലോക്ക്ഡൗണിനിടെ അനധികൃത മദ്യവില്‍പ്പന; കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്‍ അറസ്റ്റില്‍; കൂട്ടുനിന്ന ബ്രാഞ്ച് മാനേജരടക്കം ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിമാലി: സംസ്ഥാനത്ത് ലോക് ഡൗണ്‍ തുടരവെ, അനധികൃത മദ്യ വില്‍പന നടത്തിയ കണ്‍സ്യൂമര്‍ഫെഡ് താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. അടിമാലി ഔട്ട്‌ലെറ്റിലെ അതുല്‍ സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യവില്‍പനയ്ക്ക് കൂട്ടുനിന്ന ബ്രാഞ്ച് മാനേജരടക്കം ആറ് ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് സസ്‌പെന്‍ഡ് ചെയ്തു.

കണ്‍സ്യൂമര്‍ഫൈഡ് ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍ കടത്തി ഉയര്‍ന്ന് വിലയ്ക്കാണ് ഇവര്‍ വിറ്റഴിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബില്ലില്ലാത്ത മദ്യവുമായി അതില്‍ സാബുവിനെയും ഇയാളുടെ ബന്ധുവിനെയും അധികൃതര്‍ പിടികൂടിയിരുന്നു. ഇവരുടെ വാഹനത്തില്‍നിന്ന് പണവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള മദ്യം കടത്തി വില കൂട്ടി വില്‍പന നടത്തിയ വിവരം പുറത്തായത്.

തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ബില്ലിലെ കണക്കുകളും സ്‌റ്റോക്കും തമ്മില്‍ വ്യത്യാസമുള്ളതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുനേരെ നടപടിയുണ്ടായത്.

We use cookies to give you the best possible experience. Learn more