ജയ്‌പൂർ: രാജസ്ഥാൻ സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെൻ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കി അധികൃതർ. പേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ എസ്.ഐ വിവേക് ഭംഭുവിന്റെ വീടാണ് ചുരു ജില്ലയിലെ മുൻസിപ്പൽ കൗൺസിൽ ഇന്നലെ പൊളിച്ചു നീക്കിയത്. അനധികൃത്യമായി നിർമിച്ച വീടാണെന്ന് പറഞ്ഞായിരുന്നു നടപടി.
പൂനിയ കോളനിയിലെ 114, 115 നമ്പർ പ്ലോട്ടുകളിലെ വീടുകളും അനധികൃത നിർമാണങ്ങളെന്ന പേരിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ രവി രാഘവിൻ്റെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കൗൺസിൽ സംഘം പൊളിച്ചുനീക്കി. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു നടപടി.
രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് പേപ്പർ ചോർച്ച കേസ് അന്വേഷിക്കുന്നത്. ട്രെയിനി സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവേക് ഭംഭു സ്കൂളിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും, അവിടെ നിന്നും പരീക്ഷക്കെത്തിച്ച ചോദ്യപേപ്പർ മോഷ്ടിക്കുകയായിരുന്നെന്നും അധികൃതർ പറഞ്ഞു. നിലവിൽ പൊലീസ് പ്രതിക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.
Content Highlight: ‘Illegal’ house of Rajasthan paper leak accused demolished in Churu