ഹാരിസണ്‍ ഭൂമി വ്യാജപട്ടയങ്ങള്‍ ഉപയോഗിച്ച് വില്‍ക്കുന്നെന്ന് ആരോപണം
Kerala
ഹാരിസണ്‍ ഭൂമി വ്യാജപട്ടയങ്ങള്‍ ഉപയോഗിച്ച് വില്‍ക്കുന്നെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2014, 8:24 am

[share]

[] പത്തനംതിട്ട: വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളായ അച്ചന്‍ കോവില്‍, മാമ്പഴത്തറ എന്നിവിടങ്ങളില്‍ ഭൂമി വില്‍പ്പന നടത്തുന്നെന്ന് ആരോപണം.

സെന്റിന് 5000 മുതല്‍ 10000 രൂപ വരെ നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. 2000 ഏക്കറിലധികം ഭൂമി ഇത്തരത്തില്‍ കൈയ്യേറി എന്നാണ് കണക്കാക്കപ്പെടുന്നത്.

വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ റീപ്ലാന്റേഷന്‍ നടത്തിയിട്ടില്ല.വന്യജീവികളുടെ വിവാഹര കേന്ദ്രമായതിനാല്‍ നിരവധി വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്.

ഏക്കറുകണക്കിന് സ്ഥലമാണ് കുറ്റിക്കാടുകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. വനം വകുപ്പ് തങ്ങളുടെ അധീനതയിലുള്ള ഭൂമി സംരക്ഷിച്ചിട്ടുള്ളതിനാല്‍ വനത്തിനോട് ചേര്‍ന്നുള്ള ഹാരിസണ്‍ ഭൂമി സ്വകാര്യ സ്ഥലമാണെന്ന് കാണിച്ചാണ് ഭൂമി മറിച്ച് വില്‍ക്കുന്നത്.

വന്യജീവി ശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഹാരിസണ്‍ അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഇവിടെ പ്ലാന്റേഷന്‍ ആരംഭിക്കാതിരുന്നത്.

അതിനിടെ ഹാരിസണ്‍സ് മലയാളം കമ്പനിയ്‌ക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി , എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും കേന്ദ്ര ധനകാര്യ, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിമാര്‍ക്കും കത്ത് നല്‍കി.

ഭൂമി കൈവശം വയ്ക്കുന്നതിന്റെ നിയമസാധുതയും കമ്പനി നടത്തിയ വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ട (ഫെറ) ലംഘനവും പരിശോധിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.