| Wednesday, 25th June 2014, 9:25 am

വയനാട്ടില്‍ ആദിവാസികള്‍ക്കായുള്ള ഭൂമിയില്‍ വെറ്റിനറി കോളേജ് നിര്‍മ്മാണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പൂക്കോട്: ആദിവാസികള്‍ക്ക് നല്‍കാന്‍ വനംവകുപ്പ് അനുവദിച്ച ഭൂമിയില്‍ അനധകൃതമായി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നു. വയനാട് പൂക്കോട് വെറ്റിനറി കോളേജ് നിര്‍മ്മാണത്തിനാണ് ഈ ഭൂമി ഉപയോഗിക്കുന്നത്.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ഈ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആദിവാസ ക്ഷേമത്തിന് വനംവകുപ്പ് റെവന്യു വകുപ്പിന് കൈമാറിയ ഭൂമിയാണിതെന്ന് നിയമസഭ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more