കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ കോടികളുടെ മരുന്ന് തട്ടിപ്പ്
Kerala
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ കോടികളുടെ മരുന്ന് തട്ടിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th March 2014, 8:24 am

[share]

[]തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ കോടികളുടെ മരുന്ന് തട്ടിപ്പ് നടന്നതായി വിവരം.

ഗുണനിലവാരമില്ലാത്തതിനാല്‍ വാങ്ങേണ്ടെന്ന് നിശ്ചയിച്ച മരുന്നുകള്‍ കോര്‍പറേഷന്‍ കോടിക്കണക്കിന് രൂപയ്ക്ക് വാങ്ങി.

സ്വകാര്യ കമ്പനികളില്‍ നിന്നാണ് മരുന്നുകള്‍ വാങ്ങിയിരിയ്ക്കുന്നത്. അഞ്ച് ലോറികളിലായി കോടികള്‍ വിലമതിയ്ക്കുന്ന മരുന്നുകള്‍ കോര്‍പറേഷന്റെ തിരുവനന്തപുരത്തെ ഗോഡൗണില്‍ എത്തിയതായാണ് വിവരം.

ഗുജറാത്തില്‍ നിന്നുമാണ് മരുന്നുമായി ലോറികള്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം.

ഗുണനിലവാരമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വേണ്ടെന്നു വച്ച മരുന്നുകളാണ് കോര്‍പറേഷന്‍ വാങ്ങിക്കൂട്ടിയിരിയ്ക്കുന്നത്.

ആറു മാസം മുമ്പ് ഈ മരുന്നുകള്‍ വാങ്ങാനാവില്ലെന്ന് ആശുപത്രികള്‍ രേഖാമൂലം കോര്‍പറേഷനെ അറിയിച്ചതുമാണ്.