ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഇല്യാന
Movie Day
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഇല്യാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th October 2012, 2:46 pm

തന്റെ മുന്‍ഗാമികളെ പോലെ ഇല്യാന ഡിക്രൂസും ബോളിവുഡിലെ തന്റെ ആദ്യ വിജയത്തിന്റെ ആത്മവിശ്വാസവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇല്യാനയുടെ ആദ്യ ബോളിവുഡ് ചിത്രമായ ബര്‍ഫിയില്‍ പ്രിയങ്ക ചോപ്രയ്ക്കും റണ്‍ബീര്‍ കപൂറിനുമൊപ്പം ഗംഭീര പ്രകടനമാണ് ഇല്യാന കാഴ്ച്ചവെച്ചത്. ഈ ആത്മവിശ്വാസം തന്നെയാണ് ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള ഈ സുന്ദരിയുടെ തീരുമാനത്തിന് പിന്നിലും.[]

അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇല്യാനയുടെ താമസവും മുംബൈയിലേക്ക് മാറ്റാനാണത്രേ നടിയുടെ തീരുമാനം. ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കൊന്നും ഇല്യാന ഡേറ്റ് കൊടുത്തിട്ടില്ല.

എന്നാല്‍ തെന്നിന്ത്യയെ പൂര്‍ണമായും കൈവിടാനും ഇല്യാന തയ്യാറല്ല. തന്റെ ജീവിതം മുംബൈക്കും തെലുങ്കിനുമായി പകുത്ത് കൊടുക്കാനാണ് നടി തീരുമാനിച്ചിരിക്കുന്നത്.

തെലുങ്ക് നാട്ടിലെ സിനിമയും ബോളിവുഡ് സിനിമയും തമ്മില്‍ സാംസ്‌കാരികമായി ഏറെ അന്തരമുണ്ടെന്നാണ് ഇല്യാനയുടെ കണ്ടുപിടുത്തം. ഇത് രണ്ടും താന്‍ ഏറെ ആഘോഷിക്കുന്നുണ്ടെന്നും താരം പറയുന്നു.