സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ഇല്യാന ഡിക്രൂസ്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുമുണ്ട് താരം.
സിനിമയെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചു ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്ന താരത്തോട് ഒരാരാധകന്റെ ചോദ്യം അതിരുവിട്ടതായി. അപ്പോള്‍ തന്നെ താരം ആ ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തു.
”എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്”? എന്നാണ് ഒരാള്‍ ചോദിച്ചത്. ഉടന്‍ താരം മറുപടി നല്‍കി. ”നിങ്ങളുടെ അമ്മ എന്താകും ഇതിനു മറുപടി പറയുക”?. ഇല്യാനയുടെ ഈ മറുപടി വൈറലായിരിക്കുകയാണിപ്പോള്‍.
തന്നോട് മോശമായി പെരുമാറിയ ആരാധകനെതിരെ നേരത്തെയും താരം പ്രതികരിച്ചിട്ടുണ്ട്. താനൊരു പബ്ലിക് ഫിഗറാണ് എന്നത് എന്റെ മേല്‍ കുതിരകയറാനുള്ള അവകാശമായി ആരും എടുക്കേണ്ടെന്നായിരുന്നു താരം പറഞ്ഞത്.
‘ഞാനൊരു പബ്ലിക് ഫിഗറാണ്. അത് എനിക്ക് അറിയാം. സാധാരണ ആളുകളെ പോലെ സ്വകാര്യ ജീവിതത്തിന്റെ സൗകര്യങ്ങളൊന്നും എനിക്ക് ലഭിക്കില്ലെന്നും അറിയാം. എന്നാല്‍ അതൊന്നും എന്നോട് മോശമായി പെരുമാറാന്‍ ഏതൊരു പുരുഷനും അധികാരമുണ്ടെന്നതിന്റെ കാരണങ്ങളല്ല.
താരാരാധനയുടെ പേരില്‍ അതിനെ ദയവുചെയ്ത് ന്യായീകരിക്കരുത്. ജീവിതാവസാനം വരെ ഞാനൊരു സ്ത്രീയായിരിക്കും. ഞാന്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയല്ലെന്ന് ഇത്തരക്കാര്‍ മനസിലാക്കണം’- ഇല്യാന പറഞ്ഞിരുന്നു.