Advertisement
Entertainment
'കണ്‍മണി അന്‍പോട്' ഗാനത്തിന് അനുമതി തേടിയില്ല; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്ക് എതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 22, 05:28 pm
Wednesday, 22nd May 2024, 10:58 pm

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്ക് എതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ. കണ്‍മണി അന്‍പോട് എന്ന ഗാനം ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടിയാണ് സംഗീത സംവിധായകന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ചിത്രം പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നാണ് നോട്ടീസില്‍ പ്രധാനമായും പറയുന്നത്. ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വക്കീല്‍ നോട്ടീസില്‍ അദ്ദേഹം വ്യക്തമാക്കി.

ഒന്നുകില്‍ പാട്ട് ഉള്‍പ്പെടുത്താന്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ആ ഗാനം മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിന്ന് ഒഴിവാക്കണമെന്നും ഇളയരാജ വ്യക്തമാക്കി. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Content Highlight: Ilayaraja Sents Legal Notice Against Manjummel Boys Movie