Movie Day
വീണ്ടും ഇളയദളപതിയും മുരുകദാസും ഒന്നിക്കുന്നു; ചിത്രത്തിന്‌ പേരിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jun 21, 02:18 pm
Thursday, 21st June 2018, 7:48 pm

ചെന്നൈ: നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എ.ആര്‍ മുരുകദാസും ഇളയദളപതി വിജയും വീണ്ടും ഒരുമിക്കുന്നു. സര്‍ക്കാര്‍ എന്നാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സണ്‍ പിക്‌ചേസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ദീപാവലിക്ക് ആയിരിക്കും ചിത്രം പുറത്തിറങ്ങുക. കറുത്ത ഷര്‍ട്ടും കൂളിങ്ങ് ഗ്ലാസ്സും വച്ച് സിഗരറ്റ് കത്തിക്കുന്ന വിജയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.



എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ നായിക, മറ്റ് താരങ്ങള്‍ തുടങ്ങിയ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇത് മൂന്നാം തവണയാണ് എ.ആര്‍. മുരുകദാസും വിജയും ഒരുമിക്കുന്നത്. തുപ്പാക്കിയും കത്തിയുമാണ് എ.ആര്‍. മുരുകദാസ്-വിജയ് എന്നിവര്‍ ഒരുമിച്ച മറ്റ് ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും തമിഴ്‌നാട്ടില്‍ മികച്ച വിജയങ്ങള്‍ നേടിയിരുന്നു.